രാഹുൽ ഗാന്ധിയെ ശ്രീരാമനോടു താരതമ്യംചെയ്ത് സല്‍മാന്‍ ഖുര്‍ഷിദ്,വിമർശനവുമായി ബിജെപി
രാഹുൽ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്.ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശ്രദ്ധയോടെ തപസ്യ ചെയ്യുന്ന യോഗിയെപ്പോലെയാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി സൂപ്പർ ഹ്യൂമനാണെന്ന് പറയാൻ കാരണമുണ്ട്. ഈ തണുപ്പിൽ ഞങ്ങളെല്ലാം തണുത്ത് വിറയ്ക്കുകയാണ്. ജാക്കറ്റ് ധരിച്ചിട്ട് കൂടി രക്ഷയില്ല. പക്ഷേ രാഹുലിനെ നോക്കൂ, അദ്ദേഹം വെറും ടീഷർട്ട് മാത്രം ധരിച്ചാണ് യാത്ര ചെയ്യുന്നതെന്നും ഖുർഷിദ് പറഞ്ഞു.’ശ്രീരാമന് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിൽ രാമന്റെ പാദുകങ്ങൾ ഞാൻ എത്തിക്കും. ഇപ്പോൾ […]