രണ്ട് കോടി വേണം; അല്ലെങ്കില്‍ കൊല്ലും; നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. രണ്ടു കോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്നാണ് വാട്‌സ് ആപ്പ് സന്ദേശം. സംഭവത്തില്‍ വര്‍ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സല്‍മാനും കൊല്ലപ്പെട്ട എന്‍.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ മകനുമായ സീഷാനുംനേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ 20കാരന്‍ ഗഫ്റാന്‍ ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.