അസാധ്യമായി ഒന്നുമില്ലെന്ന് അവർ തെളിയിച്ചു;സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സലിം കുമാർ
പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് നടനും കോണ്‍ഗ്രസ് സഹയാത്രികനുമായ സലിംകുമാര്‍ യുഡിഎഫ് പ്രചരണവേദിയില്‍. പെരുമ്പാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പള്ളിയുടെ പ്രചരണ വേദിയിലെത്തിയാണ് സലിം കുമാറിന്റെ വിമര്‍ശനം. അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഒരു സര്‍ക്കാരാണിതെന്ന് എന്നാണ് പറയുന്നത്. അതേ വളരെ ശരിയാണ്. അറബികടല്‍ വരെ വില്‍ക്കാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് സലിംകുമാറിന്റെ പരിഹാസം. അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച സർക്കാർ. ശരിയാണ് അസാധ്യമായി ഒന്നുമില്ലെന്ന് അവർ തെളിയിച്ചു. സത്യമാണ്.അറബിക്കടലൊക്കെ വിൽക്കാൻ പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നിട്ടുണ്ടോ? പിന്നെ […]
