കോവിഡ് നിരീക്ഷണത്തിലയിരുന്ന കൊല്ലം സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കൊല്ലം: കോവിഡ് നിരീക്ഷണത്തിലിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി അല്‍ ഷാനി സലീമിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്കു മുൻപ് ഗള്‍ഫില്‍ നിന്നെത്തിയ ഇയാള്‍ പുള്ളിമാന്‍ ജംങ്ഷനിനെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എന്നാൽ ഇയാളുടെ ആദ്യ സ്രവ പരിശോധനഫലം നെഗറ്റീവായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

