സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കും
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇതുവരെ പൂര്‍ണമായും കൊടുത്തു തീര്‍ക്കാന്‍ സാധിക്കാത്ത സാഹചര്യം കേരളത്തിന്റെ പ്രാദേശിക സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കുമെന്ന് കേരള എന്‍.ജി. ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും സെറ്റോ ജില്ല ചെയര്‍മാനുമായ എം ഷിബു പറഞ്ഞു .കേരള എന്‍.ജി.ഒ അസോസിയേഷന്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് കമ്മിറ്റി കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ സബ്ബ് ട്രഷറിയ്ക്ക് മുന്‍പില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ […]