അഭയ കേസിലെ അമ്പതാം സാക്ഷി കൂറുമാറി
തിരുവനന്തപുരം: 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ അഭയ കേസിലെ അമ്പതാം സാക്ഷിയായിരുന്ന സിസ്റ്റര്‍ അനുപമ കൂറുമാറി. സിസ്റ്റര്‍ അഭയയോടൊപ്പം താമസിച്ച വ്യക്തിയാണ് സിസ്റ്റര്‍ അനുപമ. അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്ററുടെ ആദ്യ മൊഴി. എന്നാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് മൊഴി മാറ്റി പറയുകയായിരുന്നു സിസ്റ്റർ അനുപമ. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും മാസങ്ങളോളം അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ […]