വള്ളിക്കുന്നം അഭിമന്യു കൊലപാതകം; പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി
ആലപ്പുഴയില്‍ പതിനഞ്ചുകാരനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി. ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് സജയ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ബുധനാഴ്ച പടയണിവട്ടം ക്ഷേത്രത്തില്‍ നടന്ന വിഷു ഉത്സവത്തിനിടെ രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായതില്‍ അഭിമന്യുവിന്റെ സഹോദരന്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പടയണി വട്ടം ക്ഷേത്രത്തിൽ നടന്ന തർക്കത്തിലാണ് അഭിമന്യു കൊല്ലപ്പെടുന്നത്.