മോഡലുകളുടെ മരണം; സൈജു ലഹരിക്ക് അടിമ, സ്വമേധയാ കേസെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും കമ്മീഷണര്‍
കൊച്ചിയില്‍ കാറപകടത്തില്‍ മോഡലുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിന് കാരണമായ രീതിയില്‍ വാഹനത്തെ പിന്തുടര്‍ന്ന സൈജു എം തങ്കച്ചന്‍ ലഹരിക്ക് അടിമയെന്ന് കൊച്ചി കമ്മീഷണര്‍ സിഎച്ച് നാഗരാജു. സൈജുവിന്റെ ഇടപെടലുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ ചൂഷണം ചെയ്ത ആരെങ്കിലും പരാതിയുമായി രംഗത്തെത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം വിഷയങ്ങളില്‍ സ്വമേധയാ കേസെടുക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സൈജു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം പ്രവര്‍ത്തിച്ച് വരുന്ന വ്യക്തിയാണ്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനില്‍ പുതിയൊരു കേസ് […]

