സർക്കാർ മേനി പറച്ചിൽ വിദ്യാർത്ഥികളോടുള്ള വെല്ലുവിളി യു സി രാമൻ
കോഴിക്കോട് : മഹാമാരിയുടെ പ്രതിസന്ധിക്കാലത്ത് വിദ്യാർത്ഥികളെ നിർബന്ധിച്ച് പരീക്ഷയെഴുതിക്കുകയാണ് കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പുമെന്ന് കുന്ദമംഗലം മുൻ എം എൽ എ യു സി രാമൻ . ഇത്രയും വെല്ലുവിളികൾ നിറഞ്ഞ കൊറോണക്കാലത്ത് വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും സമ്മർദ്ധത്തിലാക്കി അപായപ്പെടുത്തുകയാണ് പിണറായി സർക്കാർ എന്ന് അദ്ദേഹം പറഞ്ഞു. നിരന്തരം മാറ്റിവയ്ക്കപ്പെട്ട പരീക്ഷകൾക്ക് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയെന്ന് മേനി നടിച്ച സർക്കാർ വിദ്യാർത്ഥികളെയും. രക്ഷിതാക്കളെയും അപമാനിക്കുകയാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തി മൂന്ന് ലെയർ മാസ്ക്ക് എന്ന […]