സേഫ്റ്റിപിന്‍ അന്നനാളത്തില്‍ കുടുങ്ങി; 8 മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവൻ
അന്നനാളത്തില്‍ സേഫ്റ്റി പിന്‍ കുടുങ്ങി ഗുരുതാവസ്ഥയിലായ എട്ടുമാസം പ്രായമായ കുഞ്ഞിന് പുതുജീവൻ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെയാണ് മണ്ണുത്തി വല്ലച്ചിറവീട്ടില്‍ വിനോദിന്റെയും ദീപയുടെയും മകൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.ജനുവരി 19ന് ആണ് സേഫ്റ്റി പിന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് അന്നനാളം, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് അസുഖം ബാധിച്ച് അത്യാസന നിലയില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞ് സേഫ്റ്റി പിന്‍ വിഴുങ്ങിയത് ആരും അറിഞ്ഞിരുന്നില്ല. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഒരു വശം തളര്‍ന്ന് അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്.ഉടന്‍ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. പരിശോധനയ്ക്കിടെ തലച്ചോറില്‍ പഴുപ്പ് […]
