Kerala

മുസ്ലീം ലീഗ് നേതാക്കളുടെ പരസ്യ നിലപാടിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍

  • 5th October 2022
  • 0 Comments

മലപ്പുറം: മുസ്ലീം ലീഗ് നേതാക്കളുടെ പരസ്യ നിലപാടിനെതിരെ വിമർശനവുമായി സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. എല്ലാ കാര്യങ്ങളിലും പാർട്ടിക്ക് ഒറ്റ നിലപാട് മാത്രമേ പാടുള്ളൂവെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച വിഷയത്തിൽ വ്യത്യസ്ഥ നിലപാട് ലീഗ്‍ നേതാക്കൾ വ്യക്തമാക്കിയതിലുള്ള നീരസം അദ്ധ്യക്ഷൻ പ്രകടമാക്കി. പാർട്ടി ഭരണഘടനാഭേദഗതിക്ക് അംഗീകാരം നൽകുന്നതിനായിട്ടാണ് യോഗം ചേരുന്നത്. 21 അംഗ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപവത്കരിക്കാൻ […]

Kerala News

സാദിക്കലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷൻ

  • 6th March 2022
  • 0 Comments

മുസ്ലീം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങള്‍ വിടവാങ്ങിയ സാഹചര്യത്തിൽസാദിക്കലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനാകും.തിങ്കളാഴ്ച വൈകീട്ടോടെ പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചനകള്‍. ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെയാണ് മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി തങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ വെച്ച് അന്തരിച്ചത്. നാളെ രാവിലെ ഒമ്പതിന് പാണക്കാട് ജുമാ മസ്ജിദിലാണ് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം.

error: Protected Content !!