Kerala News

ആര്യാ രാജേന്ദ്രൻ – സച്ചിൻദേവ് വിവാഹം;ചടങ്ങ് എകെജി സെന്‍ററില്‍,തിയതി നിശ്ചയിച്ചു

  • 12th July 2022
  • 0 Comments

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എംഎൽഎ സച്ചിൻ ദേവിന്റേയും വിവാഹ തിയതി നിശ്ചയിച്ചു.സെപ്റ്റംബർ നാലിനാണ് ഇരുവരും വിവാഹിതരാവുക.തിരുവനന്തപുരം എകെജി ഹാളിൽ പകൽ 11-നാണ് ചടങ്ങ് നടക്കുക. രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയുമാണ് വിവാഹിതരാകുന്നത്. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് റിസപ്ഷനും നടത്തും. ഈ വർഷം മാർച്ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. […]

error: Protected Content !!