വ്യാജ പരസ്യങ്ങൾക്ക് വേണ്ടി തന്റെ പേരും ചിത്രവും ശബ്ദവും അനുമതിയിലാതെ ഉപയോഗിക്കുന്നു; പരാതി നൽകി സച്ചിൻ ടെണ്ടുൽക്കർ
വ്യാജ പരസ്യങ്ങൾക്ക് തന്റെ പേരും ചിത്രവും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്ന പരാതിയുമായി സച്ചിൻ ടെൻഡുൽക്കർ. സംഭവത്തിൽ മുബൈ ക്രൈംബ്രാഞ്ച് യൂണിറ്റിന് പരാതി നൽകിയതായി സച്ചിൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സച്ചിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതരായ ആളുകള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 465, 426, 500 പ്രകാരം മുംബൈ പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗം കേസെടുത്തു. ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് പരസ്യങ്ങള്‍ തന്നെ ഉപയോഗിക്കുന്നതെന്ന് സച്ചിന്‍ പരാതിയില്‍ ആരോപിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിന്തുണക്കുന്നുണ്ടെന്ന […]
