Kerala

മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും പെൺകുഞ്ഞ് പിറന്നു

  • 10th August 2023
  • 0 Comments

തിരുവനന്തപുരം∙ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയ്ക്കും കുഞ്ഞ് പിറന്നു. ഇന്നു രാവിലെയാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം. 2022 സെപ്റ്റംബർ നാലിനാണ് ആര്യയും കോഴിക്കോട് ബാലുശേരി എംഎൽഎയായ സച്ചിൻദേവും വിവാഹിതരായത്. നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്, രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തിയത്. തിരുവനന്തപുരം ഓൾ സെയ്ന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറായത്.

Kerala News

സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; സച്ചിൻ ദേവിനെതിരെ കെ കെ രമയുടെ പരാതി

  • 18th March 2023
  • 0 Comments

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തിയെന്നാരോപിച്ച് സച്ചിൻ ദേവ് എം എൽ എക്കെതിരെ കെ കെ രമ. കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന സംഘർഷത്തിൽ രമക്ക് കൈക് പരിക്കേറ്റ് പ്ലാസ്റ്ററിട്ടിരുന്നു.എന്നാൽ, പ്ലാസ്റ്ററിടുന്നതിന് മുൻപ് സംഘർഷ സ്ഥലത്ത് പരുക്കേറ്റ കയ്യുയർത്തികെ കെ രമ ഭരണപക്ഷ അംഗങ്ങളോടും വാച്ച് ആൻഡ് വാർഡിനോടും സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ വെച്ച് പരിക്കില്ലാത്ത കയ്യിലാണ് പ്ലാസ്റ്റർ ഇട്ടിരുന്നതെന്നും കെ. കെ രമയുടേത് നാടകമാണെന്നും സച്ചിൻ ദേവ് ഫേസ്ബുക്കിൽ പോസ്റ്റ് […]

Kerala News

ചുമതലകള്‍ നാടിനും ജനങ്ങള്‍ക്കും വേണ്ടി ഭംഗിയായി നിര്‍വഹിക്കും; വിവാഹം തടസമാകില്ല

  • 6th March 2022
  • 0 Comments

പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നാടിനും ജനങ്ങള്‍ക്കും വേണ്ടി ഭംഗിയായി നിര്‍വഹിക്കുമെന്നും അതിന് വിവാഹമൊരു പ്രശ്‌നമായി തോന്നുന്നില്ലെന്നും സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ ആര്യാ രാജേന്ദ്രനും വിവാഹനിശ്ചയത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ വിവാഹസങ്കല്‍പങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. വിവാഹം പ്രത്യേകമായ പ്രശ്‌നമായി വരുമെന്ന് തോന്നുന്നില്ല. രണ്ടാളുകള്‍ വിവാഹം കഴിക്കുന്നു എന്നതിനര്‍ഥം ഏതെങ്കിലും പ്രത്യേക രീതിയില്‍ ജീവിക്കുക എന്നതല്ല. ആര്യ ഏറ്റെടുത്ത ചുമതല അവളും എന്നെയേല്‍പിച്ച ചുമതല ഞാനും ഭംഗിയായി നിര്‍വഹിക്കും. ഞങ്ങള്‍ രണ്ടുപേരും സിപിഐഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. വിവാഹ […]

Kerala News

സച്ചിനും ആര്യയും ജീവിത വഴിയിൽ ഒന്നിക്കുന്നു

  • 16th February 2022
  • 0 Comments

ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു.ഒരു മാസത്തിന് ശേഷമാണ് വിവാഹം. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു.ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.ഈ പരിചയമാണ് വിവാഹത്തിലേക്കെത്തുന്നത്. സച്ചിന്‍ ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.

error: Protected Content !!