National

ഇനിയും ഇരുപത് വര്‍ഷം ഭരിക്കും; ഭരണഘടനയാണ് ഊര്‍ജമെന്ന് നരേന്ദ്രമോദി; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: ഭരണഘടനയാണ് തങ്ങളുടെ ഊര്‍ജമെന്ന് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് ജയം ജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം വെറും ട്രെയിലര്‍ മാത്രമാണെന്നും ഇനിയും ഇരുപത് വര്‍ഷം കൂടി എന്‍ഡിഎ സര്‍ക്കാര്‍ രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘രാജ്യത്തെ ജനങ്ങള്‍ അവരുടെ വോട്ടവകാശം ശരിയായി വിനിയോഗിച്ചതില്‍ അഭിമാനമുണ്ട്. വ്യാജപ്രചാരണങ്ങളെയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്. പ്രതിപക്ഷം സത്യത്തിന്റെ മേലാണ് നുണകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്’, പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷമാണ് ഭരണഘടനയെ അപമാനിച്ചതെന്നും അവര്‍ക്ക് […]

Kerala kerala

പോലീസുകാര്‍ക്കിടയിലെ ആത്മഹത്യ; സഭയില്‍ ചര്‍ച്ചയാക്കി പ്രതിപക്ഷം; ആവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പൊലീസുകാരുടെ നരക ജീവിതം തുടരുകയാണെന്ന് പറഞ്ഞ വിഷ്ണുനാഥ് എട്ട് മണിക്കൂര്‍ ജോലി അവര്‍ക്കിനിയും സ്വപ്നം കാണാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ 118 പൊലീസുകാര്‍ ആവശ്യമാണ്. എന്നാല്‍ വെറും 44 പോലീസുകാരാണ് 118 പൊലീസുകാരുടെ ജോലി ചെയ്യുന്നത്. പൊലീസില്‍ നിന്നും സ്വയം വിരമിച്ചത് 148 പേരാണ്. അതില്‍ത്തന്നെ ഒരു ഡിവൈഎസ്പി സ്വയം […]

kerala Kerala kerala politics

കാഫിര്‍ പോസ്റ്റ്: കെ കെ ലതികയെ ന്യായീകരിച്ച് മന്ത്രി എംബി രാജേഷ്; വിമര്‍ശിച്ച് പ്രതിപക്ഷം

  • 28th June 2024
  • 0 Comments

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ വടകരയില്‍ പ്രചരിച്ച കാഫിര്‍ പോസ്റ്റില്‍ നിയമസഭയില്‍ പ്രതിഷേധം. വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരും പാര്‍ട്ടിയും പ്രതിക്കൂട്ടിലാകുന്ന ഒരു കാര്യവും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ല. മന്ത്രിമാര്‍ പ്രതിരോധത്തിലാകുന്ന വിഷയത്തില്‍ ഈ സമീപനം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാഫിര്‍ പോസ്റ്റില്‍ സിപിഎം മുന്‍ എംഎല്‍എ കെ കെ ലതികയെ മന്ത്രി എംബി രാജേഷ് ന്യായീകരിച്ചു. ലതിക പ്രചരിപ്പിച്ചത് വര്‍ഗീയതയ്ക്ക് എതിരായ പോസ്റ്റാണ്. വിവാദത്തില്‍ ഫെയ്സ്ബുക്കില്‍ നിന്നും വിവരങ്ങള്‍ […]

National

പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്; രാജ്യസഭയുടെ 264ാം സമ്മേളനത്തിനും തുടക്കമാകും

  • 27th June 2024
  • 0 Comments

പാര്‍ലമെന്റില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാജ്യസഭയുടെ 264ാം സമ്മേളനത്തിനും ഇന്ന് തുടക്കമാകും. രാവിലെ 11 മണിയോടെ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുളള പ്രധാന പദ്ധതികളുടെയും പ്രവര്‍ത്തികളുടെയും വിവരണം രാഷ്ട്രപതിയുടെ പ്രസംഗത്തിലുണ്ടാകും. തുടര്‍ന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നന്ദിപ്രമേയ ചര്‍ച്ചകളും ഇരുസഭകളിലുമുണ്ടാകും. അതേസമയം പതിനെട്ടാം ലോക്‌സഭാ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തുടര്‍ച്ചയായ രണ്ടാം തവണയും അദ്ദേഹം സ്പീക്കറാകുന്നത്.

Kerala kerala kerala politics

സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ; സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

  • 26th June 2024
  • 0 Comments

തിരുവനന്തപുരം: വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയെന്ന് റോജി എം ജോണ്‍ പറഞ്ഞു. സപ്ലൈ ഇല്ലാത്ത സപ്ലൈകോയാണ്. സപ്ലൈകോയിലെ സബ്സിഡി വെട്ടിക്കുറച്ച് അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണെന്നും റോജി എം ജോണ്‍ കുറ്റപ്പെടുത്തി. സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സപ്ലൈകോയില്‍ റാക്കുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 600 കോടി കുടിശ്ശികയാണ്. പച്ചക്കറിക്ക് തീവിലയാണ്. കാളാഞ്ചിയും കരിമീനും സാധാരണക്കാരന്റെ തീന്‍മീശയില്‍ സ്വപ്നം കാണാന്‍ കഴിയില്ല. 85 രൂപയ്ക്ക് ചിക്കന്‍ […]

kerala Kerala kerala politics

ഓണ്‍ലൈന്‍ വിസ തട്ടിപ്പ്; തായ്ലന്റ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തടവില്‍കഴിയുന്ന മലയാളികളെ മോചിപ്പിക്കാനുള്ള നടപടികള്‍ ചെയ്യും: മുഖ്യമന്ത്രി

  • 26th June 2024
  • 0 Comments

ഓണ്‍ലൈന്‍ വിസാ തട്ടിപ്പില്‍ കുടുങ്ങി അബുദാബിയില്‍ നിന്നും തായ്ലന്റ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എത്തിപ്പെട്ട് സായുധസംഘങ്ങളുടെ തടവില്‍ കഴിയുന്ന മലപ്പുറം, വള്ളിക്കാപ്പറ്റ, കൂട്ടിലങ്ങാടി പഞ്ചായത്തില്‍ ശ്രീ.സഫീര്‍, ശ്രീ.ഷുഹൈബ് എന്നിവരുടെ മോചനത്തിനാവശ്യമായനടപടികള്‍ സ്വീകരിക്കുന്നതിനു ഇടപെടല്‍ നടത്തിയെന്ന് മുഖ്യമന്ത്രി. ബാങ്കോക്കിലെ ഇന്ത്യന്‍ അംബാസിഡറുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് നടപടി സ്വീകരിച്ചുവരുന്നു. ഇവരെ വിദേശത്ത് എത്തിച്ചതില്‍ ആരോപണ വിധേയരായ ഏജന്റുമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ആയതിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പോലീസ് മേധാവി, എന്‍.ആര്‍.ഐ സെല്‍ എസ്.പി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. മഞ്ഞളാംകുഴി അലിയുടെ […]

കുരിശിൽ കേറിയുള്ള ഫോട്ടോയെടുപ്പ്; കക്കാടം പൊയിലിൽ സമരവുമായി ക്രിസ്തീയ സംഘടനകൾ

മലമുകളില്‍ സ്ഥാപിച്ച കുരിശിനെ അനാദരിക്കുന്ന രീതിയില്‍ ചിത്രങ്ങളെടുത്തെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ക്രിസ്തീയ സംഘടനകള്‍. കോഴിക്കോട് കക്കാടംപൊയിലില്‍ വാളംതോട് കുരിശുമലയില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാക്കള്‍ കുരിശിന് മുകളില്‍ കയറി ഫോട്ടോയെടുത്തിരുന്നു. ഇത് നാട്ടുകാരിൽ ചിലര്‍ ചോദ്യം ചെയ്യുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. യുവാക്കളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ സംഭവം വിവാദമാവുകയായിരുന്നു. കുരിശിനു ചുറ്റും നൃത്തം വെയ്ക്കുന്നതിന്റെയും അതിനു മുകളിൽ കയറി ഇരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. കുരിശിനെ അധിക്ഷേപിക്കുന്ന നടപടികളാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ […]

error: Protected Content !!