ഒഴിപ്പിക്കല്‍ നോട്ടീസ് താമസിക്കുന്ന വീടിനല്ല;എസ് രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു
താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് റവന്യൂവകുപ്പ് നോട്ടീസയച്ചുവെന്ന എസ് രാജേന്ദ്രന്റെ വാദം തെറ്റ്.രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. ഈ വീട് അദ്ദേഹം വാടകക്ക് നൽകിയിരിക്കുകയാണ്.താൻ താമസിക്കുന്ന വീടിനാണ് ഒഴിഞ്ഞ് പോകാനുള്ള നോട്ടീസ് നൽകിയതെന്നായിരുന്നു രാജേന്ദ്രൻ ഇന്നലെ മാധ്യമങ്ങളോടടക്കം പറഞ്ഞത്. രണ്ട് വീടുകളും കയ്യേറ്റ ഭൂമിയിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കെ.എസ്.ഇ.ബി.യുടെ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതോടെയാണ് ഇവിടെയുള്ള 70 പേര്‍ക്ക് നോട്ടീസ് […]