46-ാമത് വയലാർ അവാർഡ് നോവലിസ്റ്റ് എസ് ഹരീഷിന്
വയലാർ രാമവർമ്മ മെമ്മോറിയൽ പുരസ്‌കാരം നോവലിസ്റ്റ് എസ് ഹരീഷിന്. 46-ാമത് വയലാർ അവാർഡിനാണ് എസ് ഹരീഷ് അർഹനായത്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ മീശ എന്ന നോവലാണ് അവാർഡിന് അർഹമായത്. മീശ കൂടാതെ മികവുറ്റ നിരവധി ചെറുകഥകളും ഹരീഷിന്റേതായുണ്ട്. മീശ, അപ്പൻ, രസവിദ്യയുടെ ചരിത്രം മുതലായവയാണ് ഹരീഷിന്റെ പ്രധാന കൃതികൾ. ഹരീഷിന്റെ മീശ നോവലിന് 2019ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. 2022ൽ ജെസിബി പുരസ്‌കാരം മീശയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ലഭിച്ചിരുന്നു. എസ് […]
