News Sports

അവൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി; ചെന്നൈ താരത്തെ പുകഴ്ത്തി വസീം അക്രം

ചെന്നൈ സൂപ്പർ കിങ്‌സിന്റെ മഹാരാഷ്ട്രൻ താരം ഋതുരാജ് ഗെയ്ക്വാദിനെ പുകഴ്ത്തി പാകിസ്താൻ മുൻ ക്രിക്കറ്റർ വസീം അക്രം. താരം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണെന്നും സമ്മർദ്ദ ഘട്ടങ്ങളിൽ താരം നല്ല പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെന്നും അക്രം പറഞ്ഞു. കൂടാതെ, നല്ല ഫീൽഡറാണെന്നും അദ്ദേഹം സ്പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു “അവൻ സമ്മർദ ഘട്ടത്തിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തി. പോരാത്തതിന് അവൻ ഫിസിക്കലി ഫിറ്റാണ്. ചെറുപ്പമാണ്, നല്ല ഫീൽഡറുമാണ്. ഫ്രാഞ്ചൈസിക്കും ഇന്ത്യൻ ക്രിക്കറ്റിനും ഗെയ്ക്വാദ് ശ്രദ്ധേയനായ ഭാവിതാരമാണ്.”- അക്രം പറഞ്ഞു.

error: Protected Content !!