Kerala News

പാസ്പോർട്ട് ലഭിച്ചു; കോഴിക്കോട് പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി

  • 28th March 2023
  • 0 Comments

കോഴിക്കോട് പീഡനത്തിനിരയായ റഷ്യൻ യുവതി ഇന്ന് പുലർച്ചെ നാട്ടിലേക്ക് മടങ്ങി. അഖിൽ നശിപ്പിച്ചു എന്ന് പറയുന്ന പാസ്പോർട്ട് തിരികെ ലഭിച്ചതോടെയാണ് യുവതി നാട്ടിലേക്ക് മടങ്ങിയത്. തന്റെ പാസ്പോർട്ട് അഖിൽ നശിപ്പിച്ചുവെന്ന് യുവതി മൊഴി നൽകിയെങ്കിലും അഖിലിന്റെ വീട്ടിൽ നിന്ന് ലഭിച്ച പാസ്പോർട്ട് തകരാർ സംഭവിച്ചിരുന്നില്ല. അഖിലിന്റെ പിതാവ് പാസ്പോർട്ട് പോലീസിന് കൈമാറിയിരുന്നു. താത്കാലിക പാസ്പ്പോർട്ടിന് ശ്രമം തുടരുന്നതിനിടെയാണ് യുവതിയുടെ പാസ്പോർട്ട് ലഭിച്ചത്. യുവതി ഇന്നലെ ആശുപത്രി വിട്ടിരുന്നു.

Kerala News

ഫോണും പാസ്‌പോർട്ടും നശിപ്പിച്ചു, മടങ്ങി പോകുന്നത് തടയാൻ തടങ്കലിലാക്കി; റഷ്യൻ യുവതി നേരിട്ടത് ക്രൂര പീഡനം

  • 25th March 2023
  • 0 Comments

കോഴിക്കോട് ആത്മഹത്യക്ക് ശ്രമിച്ച റഷ്യൻ യുവതി നേരിട്ടത് ക്രൂരയായ പീഡനമെന്ന് മൊഴി. പ്രതി അഖിൽ തന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചെന്നാണ് റഷ്യൻ യുവതി പോലീസിനോട് പറഞ്ഞത്. അഖിൽ ഇരുമ്പ് വാദി കൊണ്ട് തന്നെ തല്ലാറുണ്ടായിരുനെന്നും നിരന്തരമായ മർദനത്തെ തുടർന്ന് തന്റെ കൈമുട്ടിനും കാല്‍മുട്ടിനും പരുക്കേറ്റതായും യുവതി പോലീസിനെ അറിയിച്ചു. കൂടാതെ പാസ്‌പോർട്ടും ഫോണും നശിപ്പിച്ചെന്നും യുവതി പറഞ്ഞു. റഷ്യയിലേക്ക് മടങ്ങിപ്പോകുന്നത് തടയാന്‍ തടങ്കലിലാക്കിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.പാസ്പോർട്ട് തന്റെ മുന്നിൽ വെച്ചാണ് നശിപ്പിച്ചതെന്നും യുവതി വെളിപ്പെടുത്തി […]

error: Protected Content !!