യു എസ് ശ്രമിക്കുന്നത് മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കാന്‍, കെമിക്കല്‍ ആയുധങ്ങള്‍ ഉപയോഗിച്ചാല്‍ റഷ്യ വലിയ വില നല്‍കേണ്ടി വരും; ജോ ബൈഡന്‍
ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാനുള്ള സാഹചര്യങ്ങളെയും അതിലേക്ക് റഷ്യയെ നയിച്ചേക്കാവുന്ന സാധ്യതയെയും ഒഴിവാക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും ഉക്രൈനില്‍ റഷ്യ കെമിക്കല്‍ ആയുധങ്ങള്‍ പ്രയോഗിക്കുകയാണെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. യു.എസും ഉക്രൈനും യുദ്ധത്തില്‍ ബയോളജിക്കല്‍ – കെമിക്കല്‍ വെപ്പണുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന റഷ്യയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍. റഷ്യയും നാറ്റോയും തമ്മില്‍ നേരിട്ട് പോരാടുന്നത് മൂന്നാം ലോക മഹായുദ്ധത്തിന് വഴിവെക്കുമെന്നും അത് തടയാനാണ് യു.എസ് ശ്രമിക്കുന്നതെന്നുമായിരുന്നു […]