അൻപത് വർഷത്തിന് ശേഷം ചന്ദ്രനെ തൊടാൻ റഷ്യ; ആദ്യ ഘട്ടം വിജയകരം
അൻപത് വർഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരം. ബഹിരാകാശ പേടകം ഇന്നലെ വിക്ഷേപിച്ചു. ലൂണ-25 ദൗത്യം ഓഗസ്റ്റ് 23-ന് ചന്ദ്രനിലെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്ന് പേടകവും അതേ ദിവസംതന്നെയാണ് ചന്ദ്രനിലിറങ്ങുക. മോസ്കോ സമയം അര്‍ധരാത്രി രണ്ടുമണിയോടെ വോസ്റ്റോഷ്നി കോസ്മോഡ്രോമില്‍നിന്നാണ് ലൂണ-25 വിക്ഷേപിച്ചത്.. പേടകം അഞ്ചുദിവസംകൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് ശരിയായ സ്ഥലം തിരഞ്ഞെടുക്കുന്നതിനായി മൂന്നുമുതല്‍ ഏഴുദിവസംവരെ ചെലവഴിക്കും. 1976-നുശേഷം റഷ്യ ഇതാദ്യമായാണ് […]