global News

കുറ്റകരമായ സാഹസം;വാഗ്നര്‍ ഗ്രൂപ്പ് തലവന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ

  • 24th June 2023
  • 0 Comments

റഷ്യൻ സേനയുടെ നേതൃത്വത്തെ തകര്‍ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ച വാഗ്നര്‍ ഗ്രൂപ്പ് തലവന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ. പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ചില റഷ്യക്കാര്‍ കുറ്റകരമായ സാഹസികത ചെയ്യുന്നതിനായി തള്ളിവിടപ്പെട്ടെന്ന്‌ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പുടിൻ പറഞ്ഞു. വാഗ്നര്‍ ഗ്രൂപ്പ് തലവനെ പരോക്ഷമായി വിമര്‍ശിച്ചും വാഗ്നര്‍ ഗ്രൂപ്പിനെ പേരെടുത്ത് അഭിനന്ദിച്ചുമായിരുന്നു പ്രസിഡന്റിന്റെ പ്രസംഗം. റഷ്യയുടെ ഭാവി അപകടത്തിലാണെന്നും കലാപകാരികളുടേത് പിന്നില്‍നിന്ന് കുത്തുന്ന നീക്കമാണെന്നും പുതിന്‍ കുറ്റപ്പെടുത്തി. ചിലരുടെ വലിയ അതിമോഹം വലിയ രാജ്യദ്രോഹത്തിലേക്ക് നയിച്ചിരിക്കുന്നു. […]

error: Protected Content !!