ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാമത്
രാജ്യത്ത് ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. കാർഷിക നിർമാണ മേഖലകളിലെ വേതനങ്ങളിലും കേരളം മുന്നിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി രാജ്യത്തെ മറ്റു വികസിത സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന വേതനത്തിന്റെ രണ്ടിരട്ടിക്കടുത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കാര്‍ഷികേതര വിഭാഗത്തിൽ ഗ്രാമീണ മേഖലയിലെ വേതനം സംബന്ധിച്ച ദേശീയ ശരാശരി 315.3 രൂപയാണെന്നിരിക്കെ കേരളത്തില്‍ പ്രതിദിനം 677.6 രൂപ വേതനമായി ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ […]