രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവ് : ഡോളറിനെതിരെ മൂല്യം 83 രൂപയായി
രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവ്. രാവിലെ വ്യാപാരം ആരംഭിച്ച ഉടനെ ഡോളറിനെതിരെ മൂല്യം 83ന് താഴെയെത്തി. യുഎസ് കടപ്പത്ര ആദായത്തിലെ വര്‍ധനവും ഡോളര്‍ സൂചികയുടെ കുതിപ്പുമാണ് മൂല്യത്തെ ബാധിച്ചത്. 2022 ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് രൂപയുടെ മൂല്യം 83 നിലവാരത്തിന് താഴെയെത്തുന്നത്.മറ്റ് കറന്‍സികളുമായുള്ള അമേരിക്കന്‍ കറന്‍സിയുടെ കരുത്ത് വിലയിരുത്തുന്ന ഡോളര്‍ സൂചിക 103 നിലവാരത്തിലേക്കാണ് ഉയര്‍ന്നത്. പത്തു വര്‍ഷത്തെ കടപ്പത്ര ആദായമാകട്ടെ 4.18 ശതമാനമാകുകയും ചെയ്തു. ഏഷ്യന്‍ കറന്‍സികളിലും സമാനമായ ഇടിവ് പ്രകടമാണ്. ഡോളറുമായുള്ള വിനിമയത്തില്‍ 0.2 […]