കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ തെങ്ങും റബ്ബറും; കർഷകർക്ക് ആശ്വാസം
പാലക്കാട്: കർഷകർക്ക് ആശ്വാസ വാർത്ത. തെങ്ങും റബ്ബറുമുൾപ്പടെ കൂടുതൽ വിളകൾ കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ ഉൾപ്പെടുത്തി. ഹെക്ടറിന് ഒരു ലക്ഷം രൂപ വരെയാണ് പരിരക്ഷ. പദ്ധതിയിൽ ചെറുധാന്യക്കൃഷിയും കിഴങ്ങു വർഗങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതും ആശ്വാസകരമാണ്. ഇതോടെ സംസ്ഥാന കൃഷിവകുപ്പിന്റെ ഇൻഷുറൻസിന് കീഴിൽ വരുന്ന മിക്ക വിളകൾക്കും കേന്ദ്രപദ്ധതിയുടെ പരിരക്ഷ ലഭിക്കും. വിളകൾ പൂർണമായി നശിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പ്രധാൻമന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ)ക്ക് പുറമേയാണ് കാലാവസ്ഥാമാറ്റം മൂലമുള്ള കൃഷിനാശത്തിന് പരിരക്ഷ ലഭിക്കുന്ന പദ്ധതി. കാലാവസ്ഥാ […]
