ഓഫിസില്‍ ഒറ്റപ്പെട്ടു; മാനസിക പീഡനം,ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് ജീവനക്കാരിയുടെ ഡയറി പൊലീസ് കണ്ടെടുത്തു
ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ഡയറി കണ്ടെത്തി. 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും മുറിയില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഓഫിസില്‍ താന്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടെന്നും ഡയറിയില്‍ സിന്ധു കുറിച്ചിട്ടുണ്ട്. ഓഫിസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് സിന്ധുവിന് മാനസിക പീഡനമുണ്ടായതായും ഡയറിയില്‍ സൂചനയുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഓഫീസിലെ അന്തരീക്ഷത്തെ പറ്റി സിന്ധു പരാതി വയനാട് ആർടിഒ മോഹൻദാസിനെ കണ്ട് പരാതി നല്‍കിയിരുന്നു. സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥർ മൂന്ന് […]