ആർ എസ് എസ് റൂട്ട് മാർച്ചിന് തമിഴ്നാട് ഹൈക്കോടതി അനുമതി;പ്രകോപനമരുതെന്ന് നിർദ്ദേശം
പൊതുനിരത്തുകളിൽ റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിന് അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് പൊലീസിനോട് നിർദേശിച്ചു. റൂട്ട് മാർച്ചിന് മൂന്ന് തീയതികൾ നിർദ്ദേശിച്ച് പൊലീസിന് അപേക്ഷ നൽകാമെന്ന് കോടതി ആർഎസ്എസിനും നിർദ്ദേശം നൽകി. റൂട്ട് മാർച്ചിൽ പ്രകോപനങ്ങൾ ഒന്നും ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങൾ കാരണം നിരത്തുകളിൽ റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിന് അനുമതി നിഷേധിച്ച സിംഗിൾ ജഡ്ജി ഉത്തരവ് ജസ്റ്റിസുമാരായ ആർ മഹാദേവനും മുഹമ്മദ് ഷഫീഖും റദ്ദാക്കി.കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് സംസ്ഥാന വ്യാപകമായി […]
