Kerala News

ആര്‍എസ്പിയില്‍ കൂട്ടരാജി; സംസ്ഥാന, ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ സിപിഐഎമ്മില്‍ ചേര്‍ന്നു

  • 18th January 2022
  • 0 Comments

ഏറെ കാലമായി അഭിപ്രായ ഭിന്നത രൂക്ഷമായിരുന്ന കൊല്ലത്തെ ആര്‍എസ്പിയില്‍ കൂട്ടരാജി. സംസ്ഥാന, ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ആര്‍എസ്പിയില്‍ നിന്നും രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍ ശ്രീധരന്‍ പിള്ള, മുന്‍ കൗണ്‍സിലറും ആര്‍എസ്പി ജില്ലാ കമ്മിറ്റിയംഗവുമായ പ്രശാന്ത്, ആര്‍വൈഎഫ് കുണ്ടറ മണ്ഡലം കമ്മിറ്റിയംഗം ആര്‍ പ്രദീപ് തുടങ്ങിയവരാണ് രാജി വെച്ചത്. ഇവര്‍ക്കൊപ്പം ആര്‍എസ്പിയുടെ വിദ്യാര്‍ഥി വിഭാഗമായ പിഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് ആര്‍ ശ്രീരാജും പാര്‍ട്ടി വിട്ടു. ആര്‍എസ്പി വിട്ടവരെ സിപിഐഎം കൊല്ലം […]

Kerala News

‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, നേതാക്കള്‍ തന്നെ മുക്കുകയാണ്’; മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കി ഷിബു ബേബി ജോണ്‍

  • 31st August 2021
  • 0 Comments

കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനവുമായി ആര്‍എസ്പി നേതാക്കളും. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കിയ ഷിബു ബേബി ജോണ്‍, കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം കപ്പല്‍ മുക്കുകയാണെന്നും കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല. പകരം നേതാക്കള്‍ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലില്‍ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക’ എന്നായിരുന്നു മുന്നണി വിടുമോ എന്നതിനോട് ഷിബു ബേബി ജോണിന്റെ പ്രതികരണം. ‘രാജ്യത്ത് കോണ്‍ഗ്രസിന്റെ ആവശ്യം മനസിലാക്കി ഒപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ കോണ്‍ഗ്രസിന്റെ നേതാക്കള്‍ അത് മനസിലാക്കുന്നില്ലെന്നും’ ഷിബു […]

Kerala News

കോണ്‍ഗ്രസിനോട് ഇടഞ്ഞ് ആര്‍എസ്പിയും; യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ധാരണ

  • 30th August 2021
  • 0 Comments

കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലടിക്കാതിരിക്കണമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ്. ആര്‍എസ്പി ആവശ്യപ്പെടുന്നത് നേതാക്കള്‍ തമ്മിലടിക്കാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണ്. കോണ്‍ഗ്രസിന് ഉഭയകക്ഷി ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് നേതൃയോഗത്തില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതെന്ന് എ.എ അസീസ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയിലും പിന്നീടും ആര്‍എസ്പി ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് അതൃപ്തി ഉയര്‍ന്നത്. വിഷയത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സമിതി യോഗത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് തങ്ങളുയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിക്കാതെ […]

നിസാരകാര്യങ്ങള്‍ പോലും വഷളാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍; ഷിബു ബേബി ജോണ്‍

  • 19th December 2020
  • 0 Comments

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍.വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യമടക്കമുള്ള സംഭവങ്ങളില്‍ യു.ഡി.എഫിലെ നിസാര വിഷയങ്ങള്‍ പോലും വഷളാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. സഖ്യ കക്ഷിയെന്ന നിലയില്‍ ആര്‍.എസ്.പി അസ്വസ്ഥരാണെന്നും ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തോല്‍വിയുടെ കാരണം പരിശോധിച്ചാല്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ കുറ്റമാണെന്ന് പറയില്ല ഒരു സംവിധാനത്തിന്റെ തന്നെ പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ ഭാഗത്തോ, ആര്‍.എസ്.പിയുടെ ഭാഗത്തോ […]

error: Protected Content !!