മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാര്‍; 37 ലോക നേതാക്കന്മാരുടെ പട്ടികയിൽ മോദിയും
മാധ്യമ സ്വാതന്ത്ര്യത്തെ വേട്ടയാടുന്ന 37 ലോക നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഗ്ലോബല്‍ മീഡിയ വാച്ച്‌ഡോഗായ റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ് (ആര്‍.എസ്.എഫ്) പ്രസിദ്ധീകരിച്ച പട്ടികയിലാണ് മോദി ഇടം നിലനിര്‍ത്തിയത്. പട്ടികയിലെ നേതാക്കളെ ‘മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാര്‍’ എന്നാണ് ആര്‍.എസ്.എഫ് വിശേഷിപ്പിക്കുന്നത്. 2014ല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയത് മുതല്‍ ആര്‍.എസ്.എഫിന്റെ ഈ പട്ടികയില്‍ മോദിയുണ്ട്. പ്രധാനമന്ത്രിയായ ശേഷം മാധ്യമങ്ങളെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഉപയോഗിച്ച മാര്‍ഗങ്ങളുടെ പരീക്ഷണശാലയായിരുന്നു മോദിക്ക് ഗുജറാത്തെന്ന് ഇവര്‍ നിരീക്ഷിക്കുന്നു. ദേശീയതയും ജനപ്രിയതയും നിറഞ്ഞ വിവരങ്ങളും […]
