റെയിൽവെ പാളത്തിൽ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു; യൂട്യൂബറെ കണ്ടെത്തി കേസെടുത്ത് ആര്‍പിഎഫ്
റെയിൽവേ പാളത്തിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന യൂട്യൂബറുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ട്രാക്കിന്‍റെ സുരക്ഷ അപകടത്തിലാക്കി ഇത്തരമൊരു വീഡിയോ ചെയ്ത യുവാവിനെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. വീഡിയോ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ നോർത്ത് വെസ്റ്റേൺ ഡിവിഷന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ യഷ് എന്ന യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. സ്റ്റുപ്പിഡ് ഡിടിഎക്സ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‍ലോഡ് ചെയ്തത്. യാഷിനെതിരെ റെയിൽവേ ആക്‌റ്റിലെ 145, 147 വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി നോർത്ത് […]
