Kerala kerala

ബലാത്സംഗക്കേസ്; യൂട്യൂബര്‍ അറസ്റ്റില്‍

  • 16th February 2025
  • 0 Comments

കളമശ്ശേരി: ബലാത്സംഗകേസില്‍ പ്രതിയായ യൂട്യൂബറെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിഷാല്‍ (25) ആണ് പിടിയിലായത്.ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി നഗ്‌ന ഫോട്ടോകളും വീഡിയോകളും പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കളമശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ എം ബി ലത്തീഫിന്റെ നേതൃത്വത്തില്‍ പ്രതിയെ കോഴിക്കോട് നിന്നും പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു.

Kerala News

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പുറത്തുപറയാതിരിക്കാൻ ഭീഷണി; പ്രതി പിടിയിൽ

  • 26th February 2022
  • 0 Comments

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി കരുവൻതിരുത്തി ഷറഫുദ്ദീൻ തങ്ങൾ അറസ്റ്റിൽ.പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിനാസ്പദമായ സംഭവം നടക്കുന്നത്.2021 ഡിസംബറിലാണ് . പതിനാലുകാരനായ കുട്ടിയെ ഷറഫുദ്ദീൻ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ ഷറഫുദ്ദീൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും 50 രൂപ നൽകുകയും ചെയ്തു. ചൈൽഡ് ലൈൻ അധികൃതർ നൽകിയ കൗൺസിലിം​ഗിൽ പീഡനത്തിന് ഇരയായതായി കുട്ടി […]

error: Protected Content !!