ഡി ജെ പാർട്ടിക്കെത്തിയ യുവാവിനെ മർദിച്ചു; നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ
ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയയാളെ മര്‍ദിച്ചുവെന്നാരോപിച്ച് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റ് ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍. വധ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി ഫോര്‍ട്ട് കൊച്ചി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കെത്തിയ ചേര്‍ത്തലക്കാരനാണ് മര്‍ദ്ദനമേറ്റത്. ഡിജെയ്ക്ക് നൃത്തം ചെയ്യരുതെന്ന് പറഞ്ഞതോടെ യുവാവ് പണം തിരികെ ചോദിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പോക്‌സോ കേസിലും കുറ്റാരോപിതനാണ് റോയ് വയലാട്ട്. […]



