തമിഴ് നാട്ടിൽ വീണ്ടും എൻകൗണ്ടർ കൊലപാതകം; ഗുണ്ട നീരാവി മുരുകനെ പോലീസ് വെടിവെച്ച് കൊന്നു
തമിഴ്നാട്ടിൽ വീണ്ടും പൊലീസിന്റെ എൻകൗണ്ടർ കൊലപാതകം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലായി എൺപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പുതിയമ്പത്തൂർ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ പൊലീസ് വെടിവച്ചുകൊന്നു. മൂന്ന് മാസത്തിനിടെ തമിഴ്നാട് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലപാതകണിത്. തിരുനൽവേലി ജില്ലയിലെ കലക്കാട് നങ്കുനേരി റോഡിലെ ആളൊഴിഞ്ഞ ഭാഗത്തുവച്ചാണ് പൊലീസ് നീരാവി മുരുകനെ വെടിവച്ചുകൊന്നത്. പളനിയിൽ നടന്ന ഒരു കവർച്ച അന്വേഷിക്കാൻ തമിഴ്നാട് പൊലീസിന്റെ പ്രത്യേക ദൗത്യസംഘം ദിണ്ടിഗലിൽ നിന്ന് കലക്കാട് എത്തിയിരുന്നു. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ […]
