കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരത്തെ മത്സ്യ തൊഴിലാളിയുടെ റൂട്ട് മാപ് പുറത്ത് വിട്ടു
തിരുവനന്തപുരം : ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച മത്സ്യ തൊഴിലാളി പൂന്തുറ പുത്തൻപള്ളി സ്വദേശിയ സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ് ജില്ലാ ഭരണ കൂടം പുറത്ത് വിട്ടു. ജൂൺ 8 നുള്ള കന്യാകുമാരിയിലെ തുറമുഖം മുതൽ. ജൂലൈ 30 വരെ ഇദ്ദേഹം സഞ്ചരിച്ച വഴികളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏറെ സങ്കീർണമാണ് ഇദ്ദേഹത്തിന്റെ സഞ്ചാര പാത. ഇതുമായി കൂടുതൽ അറിവുള്ളവർ ജില്ലാഭരണകൂടവുമായി ബന്ധപ്പെടാനുള്ള നിർദ്ദേശം നല്കിയിട്ടുണ്ട്.
