റൺ വേട്ട; റോസ് ടെയ്‌ലറെ മറികടന്ന് കെയ്ൻ വില്യംസൺ
വെല്ലിംഗ്ടണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന തരാമെന്ന് റെക്കോർഡ് സ്വന്തമാക്കി കെയ്ൻ വില്യംസൺ. റോസ് ടെയ്‌ലറുടെ റെക്കോർഡാണ് കെയ്ൻ വില്യംസൺ മറി കടന്നത്. ആൻഡേഴ്‌സനെ ബൗണ്ടറി പറത്തി ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിങ്സിലെ 84-ാം ഓവറിലാണ് വില്യംസൺ നേട്ടം കൈവരിച്ചത്.92 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 53.34 ശരാശരിയിൽ 7787 റൺസാണ് വില്യംസണിന്റെ സമ്പാദ്യം. ടെയ്‌ലർ 112 മത്സരങ്ങളിൽ നിന്ന് 44.66 ശരാശരിയിൽ 7684 റൺസ് നേടിയിട്ടുണ്ട്. ന്യൂസിലൻഡിന്റെ […]
