Kerala News

മഴക്കാല കെടുതികള്‍ നേരിടുന്നതിനുള്ള അടിയന്തര പ്രവര്‍ത്തികള്‍ക്കായി 6.60 കോടി രൂപ അനുവദിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്ത് മഴക്കാല കെടുതികള്‍ നേരിടുന്നതിനുള്ള അടിയന്തര പ്രവര്‍ത്തികള്‍ക്കായി 6.60 കോടി രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇറിഗേഷന്‍ വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിയര്‍മാര്‍ക്ക് 20 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. കടലാക്രമണവും തീരശോഷണവും നേരിടാന്‍ ഒമ്പതു തീരദേശ ജില്ലകള്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചതായും മന്ത്രി അറിയിച്ചു. കടലാക്രമണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ജലവിഭവ വകുപ്പിലെ 24 എക്സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് 20 ലക്ഷം രൂപ വീതം 4.8 കോടി […]

Kerala News

ലോക ജലദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം നാളെ

  • 21st March 2022
  • 0 Comments

ലോക ജലദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഭൂജലം അദൃശ്യതയിൽനിന്ന് ദൃശ്യതയിലേക്ക് എന്ന വിഷയത്തിൽ അധിഷ്ഠിതമായാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജല വിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷത വഹിക്കും. കേന്ദ്ര ഭൂജല ബോർഡ് റീജീയണൽ ഡയറക്ടർ ഡോ. എ. സുബ്ബരാജ് മുഖ്യ പ്രഭാഷണം നടത്തും. ഭൂജല വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ […]

Kerala News

കുടിവെള്ള പദ്ധതിക്ക് പൊളിക്കുന്ന റോഡുകള്‍ പണിയണമെന്ന് റിയാസ്;’വിമര്‍ശനം ഗൗരവതരം’പറഞ്ഞതിനെ എതിർക്കേണ്ട കാര്യമില്ലെന്ന് റോഷി അഗസ്റ്റിൻ

  • 26th November 2021
  • 0 Comments

കുടിവെള്ള പദ്ധതികള്‍ക്കായി പൊളിക്കുന്ന റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനത്തിലാണ് മന്ത്രി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയ കൊച്ചിയിലെ റോഡുകളില്‍ ഒന്നുമാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല.നിലവില്‍ നിര്‍ത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതില്‍ തടസമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. മഴകളെ അതിജീവിക്കുന്ന റോഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ കണ്ടെത്തും. കരാറുകാര്‍ക്ക് […]

Kerala News

റോഷി അഗസ്റ്റിൻ മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം: പ്രതിപക്ഷ നേതാവ്

  • 12th November 2021
  • 0 Comments

രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല തർക്കവുമായി ബന്ധപ്പെട്ട വിഷയമാണിത്. അത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ്. മരം മുറിച്ച് മാറ്റാമെന്ന് മുല്ലപ്പെരിയാർ ഏകോപന സമിതിയിൽ കേരളത്തിന്റെ പ്രതിനിധി സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബേബി ഡാം പരിസരത്ത് കേരള – തമിഴ് നാട് സംയുക്ത പരിശോധന നടന്നത്. സെപ്റ്റംബർ 17 ന് സെക്രട്ടറി തല മീറ്റിംഗിൽ മരം മുറിക്കാനുള്ള തീരുമാനമെടുത്തു. ഇക്കാര്യം കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഇതൊന്നും അറിഞ്ഞില്ലെന്ന് പറയുന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ആ സ്ഥാനത്തിരിക്കാൻ […]

Kerala News

മുല്ലപ്പെരിയാർ മരംമുറി;മന്ത്രിയുടെ വാദങ്ങൾ തെറ്റ്;നവംബര്‍ ഒന്നിന് യോഗം ചേര്‍ന്ന രേഖ പുറത്ത്

  • 10th November 2021
  • 0 Comments

മുല്ലപ്പെരിയാര്‍ മരം മുറി വിഷയത്തില്‍ യോഗം ചേര്‍ന്നില്ലെന്ന ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങൾ പൊളിയുന്നു. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നതിന്റെ സര്‍ക്കാര്‍ രേഖ തന്നെ പുറത്തുവന്നു.ജലവകുപ്പ് ഉദ്യോഗസ്ഥർ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നുമായിരുന്നു റോഷി അഗസ്റ്റിൽ നേരത്തെ പറഞ്ഞത് അനുമതി നല്‍കുന്നതിന് മുന്‍പ് ചേര്‍ന്ന യോഗത്തിന്റെ കവറിങ്ങ് ലെറ്ററിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശമുള്ളത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിന് ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസര്‍ ബെന്നിച്ചന്‍ […]

Kerala News

മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് റൂൾ കർവ് പാലിച്ചില്ല; സുപ്രീംകോടതിയെ അറിയിക്കും; റോഷി അഗസ്റ്റിൻ

  • 31st October 2021
  • 0 Comments

മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് റൂൾ കർവ് പാലിച്ചില്ലെന്നും ജലനിരപ്പ് റൂൾ കർവിൽ എത്തിക്കാൻ കഴിയാത്തത് സുപ്രീംകോടതിയെയും മേൽനോട്ട സമിതയെയും അറിയിക്കുമെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. റോഷി അഗസ്റ്റിനും മന്ത്രി പി. പ്രസാദും മുല്ലപ്പെരിയാറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. ഇന്ന് രാത്രിവരെ 138 അടിയായി ജലനിരപ്പ് നിര്‍ത്തേണ്ടതായിരുന്നു. ഇനി അത് നടക്കില്ല. 29ന് രാവിലെ ഷട്ടര്‍ ഉയര്‍ത്തിയതുമുതല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവുണ്ടായിരിക്കുകയാണ്. […]

Kerala News

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം സർക്കാറുണ്ട് ; റോഷി അഗസ്റ്റിൻ

  • 13th July 2021
  • 0 Comments

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കുടുബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ മാസം 30 നാണ് വണ്ടിപ്പെരിയാറിൽ ആറുവയസുകാരി കൊല്ലപ്പെട്ടത്. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധരഹിതയായ പെൺകുട്ടി മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തെ ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ലയങ്ങളുടെ ശോചനീയാവസ്ഥയും […]

Kerala News

ഇടുക്കി വിട്ട് ഞാൻ ഒരിടത്തും പോവുന്നില്ല; റോഷി അഗസ്റ്റിൻ

  • 17th January 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ എം എൽ എ. ഇടുക്കി വിട്ട് ഞാൻ ഒരിടത്തും പോവുന്നില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളിൽ കഴമ്പില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു ,കഴിഞ്ഞ ഇരുപത് വർഷമായി കൂടെ നിൽക്കുന്ന ജനതയെ വിട്ട് എങ്ങോട്ടും പോകിലെന്ന് റോഷി അഗസ്റ്റിൻ ഉറപ്പിച്ച് പറഞ്ഞു.അതേസമയം ജോസ് കെ. മാണി വിഭാഗത്തിന്‍റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്തിട്ടിലെന്ന എൻസിപിയുടെ ആരോപണളും റോഷി അഗസറ്റിൻ തള്ളി.കേരള കോൺഗ്രസ് എമ്മിന്റെ വരവ് ഇടത് മുന്നണിക്ക് ഗുണം ചെയ്തിട്ടില്ലെന്ന […]

error: Protected Content !!