മൂന്നാം ടെസ്റ്റിൽ പരാജയപ്പെടാൻ കാരണം ഇന്ത്യയുടെ അമിത ആത്‌മവിശ്വാസം ; രവിശാസ്ത്രിയുടെ പ്രസ്താവനക്കെതിരെ രോഹിത് ശർമ
മൂന്നാം ടെസ്റ്റിൽ പരാജയപ്പെടാൻ കാരണം ഇന്ത്യയുടെ അമിത ആത്‌മവിശ്വാസമാണെന്ന മുൻ പരിശീലകൻ രവി ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെ ക്യാപ്റ്റൻ രോഹിത് ശർമ രംഗത്തെത്തി. ശാസ്ത്രി പറഞ്ഞത് അസംബന്ധമാണെന്നും എല്ലാ മത്സരങ്ങളും വിജയിക്കാനാണ് ശ്രമിക്കുന്നതെന്നും രോഹിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. “രവി ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്ന ആളാണ്. കളിക്കുമ്പോൾ ഞങ്ങളുടെ ചിന്താഗതി എന്താണെന്ന് അദ്ദേഹത്തിനറിയാം. അമിത ആത്‌മവിശ്വാസമല്ല അത്. സത്യത്തിൽ നിങ്ങൾ രണ്ട് കളി വിജയിക്കുമ്പോൾ, നിങ്ങൾ അമിത ആത്‌മവിശ്വാസമാണെന്ന് പുറത്തുനിന്ന് ആളുകൾ പറഞ്ഞാൽ അത് അസംബന്ധമാണ്. കാരണം, നാല് മത്സരങ്ങളിലും […]