രോഹിത് ശര്‍മ ഇന്ത്യന്‍ നായകനായി തുടരും
മുംബൈ: ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ സ്ഥാനങ്ങളില്‍ രോഹിത് ശര്‍മ തുടരും. ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടി20 ലോകകപ്പ് ചാമ്പ്യന്‍മാരായതിനു പിന്നാലെ അന്താരാഷ്ട്ര ടി20യില്‍ നിന്നു രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ടി20യില്‍ ഇന്ത്യ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കും. ടെസ്റ്റ്, ഏകദിനങ്ങളില്‍ രോഹിത് തന്നെ തുടരും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നു ജെയ് ഷാ വ്യക്തമാക്കി.