റോക്കി ഭായിയെ അനുകരിച്ച് 15 വയസ്സുകാരന്‍, വലിച്ചത് ഒരു പാക്കറ്റ് സിഗരറ്റ്, ഒടുവില്‍ ആശുപത്രിയില്‍
റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് വലിച്ച പതിനഞ്ചുകാരന്‍ ആശുപത്രിയില്‍. ഹൈദരാബാദിലാണ് സംഭവം. കെ.ജി.എഫ്.- 2 സിനിമയില്‍ നായകനായ റോക്കിഭായി സിഗരറ്റ് വലിക്കുന്നത് കണ്ട് അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 15കാരന്‍ വലിച്ചുതീര്‍ത്തത് ഒരു പായ്ക്കറ്റ് സിഗരറ്റാണ്. രണ്ട് ദിവസത്തിനിടെ പയ്യന്‍ മൂന്ന് തവണ കെജിഎഫ് 2 കണ്ടു. ഇതിനിടെ നിരന്തരം സിഗരറ്റ് വലിച്ച് ഒടുവില്‍ കുട്ടിയെ തൊണ്ടവേദനയും കടുത്ത ചുമയുമായി ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയോടെ കുട്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കുട്ടിയ്ക്ക് കൗണ്‍സിലിംഗും […]
