കൊട്ടിയൂർ പീഡന കേസ്; കുഞ്ഞിനെ പ്രതി റോബിന് വടക്കുംചേരിയുടെ കുടുംബം വീട്ടില്‍കൊണ്ടുപോയി താമസിപ്പിച്ചു ; സംരക്ഷണ ഉത്തരവില്‍ അട്ടിമറി
വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയുടെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവില്‍ അട്ടിമറി. ഇരയുടെ അമ്മക്കായിരുന്നു കുഞ്ഞിന്റെ സംരക്ഷണച്ചുമതല നേരത്തേ നല്കിയിരുന്നത്എന്നാല് കുഞ്ഞിനെ പ്രതി റോബിന് വടക്കുംചേരിയുടെ കുടുംബം വീട്ടില്‍കൊണ്ടുപോയി താമസിപ്പിച്ചിരുന്നുവെന്നും കോട്ടയത്തെ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് മാറ്റുകയും ചെയ്തുവെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശിശുക്ഷേമ സമിതിയില്‍ പ്രതിക്ക് അനുകൂലമായി അട്ടിമറി നീക്കം നടന്നതായും ആരോപണമുണ്ട്. ഇരയുടെ അമ്മ പരാതി ഉന്നയിച്ചതോടെ വിഷയം പരിശോധിക്കാന്‍ സി.ഡബ്ലിയു.സി സിറ്റിംഗ് കണ്ണൂര്‍ തലശേരിയില്‍ നടക്കുകയാണ്. 2016ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊട്ടിയൂര്‍ പള്ളിയില്‍ […]