ഒരു വാച്ച് എന്റെ സമയം നോക്കാനും മറ്റേത് എതിരാളികളുടെ സമയം കുറിക്കാൻ: പരിഹസിച്ചവർക്ക് മറുപടിയുമായി റോബിൻ രാധാകൃഷ്ണൻ
മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ചരിത്രത്തിൽ ഇത്രയും പ്രേക്ഷക സ്വീകാര്യതയുള്ള മറ്റൊരു മത്സരാർഥി ഇല്ലെന്ന് തന്നെ പറയാം. സഹ മത്സരാർഥിയെ ആക്രമിച്ചതിന് റോബിനെ പുറത്ത് ആക്കിയെങ്കിലും താരത്തിന്റെ ആരാധകരുടെ എണ്ണം വർധിക്കുകയാണ് ചെയ്തത്. ഷോ കഴിഞ്ഞുവെങ്കിലും താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം താൻ നായകനായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. ഫസ്റ്റ് ലുക്ക് എത്തിയതിനു പിന്നാലെ […]
