Kerala News

വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണ ശ്രമം, ഒളിച്ചത് കോഴി കൂട്ടിൽ,ചോദിച്ചപ്പോൾ കോഴിയെ പിടിക്കാൻ ഇറങ്ങിയതെന്ന് മറുപടി

ആളില്ലാത്ത സമയത്ത് വീട്ടിൽ മോഷണത്തിനെത്തി കോഴിക്കൂട്ടിൽ ഒളിച്ച യുവാവ് പിടിയിൽ.അസം സ്വദേശിയായ രമര്യൂഷിനെ (22) ആണ് നാട്ടുകാർ പിടികൂടി പരിയാരം പോലീസിലേല്പിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. വിളയാംകോട് കുളപ്പുറം-മാന്തോട്ടം റോഡിലെ ജാസ്മിന്റെ വീട്ടിലാണ് നടന്നത് ജാസ്മിനും മറ്റ് കുടുംബാംഗങ്ങളും അയൽവീട്ടിൽ വിവാഹത്തിന് പോയ സമയത്താണ് രമര്യൂഷും കൂട്ടരും സ്ഥലത്തെത്തിയത്. ഉപയോഗശൂന്യമായ പഴയ കുളിമുറിയിൽ കോഴികളെ കൂട്ടിലിട്ട് വളർത്തിയിരുന്നു ഇവർ. കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപവാസികൾ നോക്കിയപ്പോൾ ഇതിനകത്ത് യുവാവിനെ ഒളിച്ചിരിക്കുന്നനിലയിൽ കാണുകയായിരുന്നു. കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപവാസികൾ […]

Kerala News

ഷിബു ബേബിജോണിന്റെ വീട്ടില്‍ കവര്‍ച്ച, അന്‍പതു പവനോളം സ്വര്‍ണം മോഷണം പോയി

മുന്‍മന്ത്രിയും ആര്‍.എസ്.പി. നേതാവുമായ ഷിബു ബേബിജോണിന്റെ വീട്ടില്‍ കവര്‍ച്ച. കൊല്ലം കടപ്പാക്കടയിലുള്ള കുടുംബവീടായ വയലില്‍ വീട്ടിലാണ് മോഷണം നടന്നത്. അന്‍പതു പവനോളം സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നു. ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ സ്വര്‍ണമാണ് മോഷണം പോയത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍, ഗ്ലാസ് വാതിലുകളും തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. രണ്ട് നിലയുള്ള വീട്ടിലെ എല്ലാ മുറികളിലും മോഷ്ടാക്കള്‍ പ്രവേശിച്ചതായി പൊലീസ് […]

Kerala News

മാല മോഷ്ടിച്ച് കടക്കുന്നതിനിടെ അപകടം, മോഷ്ടാക്കിലൊരാള്‍ മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് മാല മോഷ്ടിച്ച് കടക്കുന്നതിനിടെ ഒരാള്‍ വാഹനാപകടത്തില്‍ മരിച്ചു. മോഷ്ടാക്കളില്‍ ഒരാളായ സജാദാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് നരുവാംമൂട് വെച്ച് ബൈക്കപകടമുണ്ടായത്. തക്കലയില്‍നിന്ന് ഒരു സ്ത്രീയുടെ 11 പവന്‍ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടയിടിച്ചായിരുന്നു അപകടം. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന അമല്‍ എന്നയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തമിഴ്നാട്ടില്‍ നിന്ന് മാല മോഷണം നടത്തിയ […]

പി.പി.ഇ കിറ്റ് ധരിച്ച് വീട്ടിൽ കവർച്ചക്കെത്തിയയാളെയും സഹായിയെയും പിടികൂടി

  • 18th July 2021
  • 0 Comments

പുതുപ്പാടിയിൽ പി.പി.ഇ കിറ്റ് ധരിച്ച് വീട്ടിൽ കവർച്ചക്കെത്തിയയാളെയും സഹായിയെയും പിടികൂടി. തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപ്പറമ്പിൽ അനസ്, ഓട്ടോ ഡ്രൈവറും തേക്കിൻതോട്ടം സ്വദേശിയുമായ അരുൺ എന്നിവരാണ് പിടിയിലായത്. കവർച്ചാ ശ്രമത്തിനിടെ ഇവരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. മണൽവയലിലെ വീട്ടിലേക്ക് പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് പരിശോധിക്കാനെന്ന വ്യാജേനെ അനസ് എത്തുകയായിരുന്നു. നേരത്തെയും സംഘം വീട്ടിലെത്തിയെങ്കിലും വീട്ടിൽ കയറാതെ മടങ്ങിയിരുന്നു. രണ്ടാമതും എത്തിയതോടെ സംശയം തോന്നുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഇതോടെ അനസ് ഇറങ്ങി ഓടി റോഡിൽ ഉണ്ടായിരുന്ന ഓട്ടോയിൽ രക്ഷപ്പെടാൻ […]

മുത്തൂറ്റ് കവർച്ച;സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  • 22nd January 2021
  • 0 Comments

മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് ഹൊസൂര്‍ ബ്രാഞ്ചില്‍ നടന്ന കവർച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ആറുപേരാണ് പണം കവര്‍ന്നത്.മാനേജറെ ഉള്‍പ്പടെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷമായിരുന്നു കവര്‍ച്ച. ജീവനക്കാര്‍ക്കും മര്‍ദനമേറ്റു.25091 ഗ്രാം സ്വര്‍ണവും 96000 രൂപയുമാണ് കവര്‍ന്നത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടക്കുന്ന സമയത്ത് ജീവനക്കാര്‍ സ്ഥാപനത്തില്‍ ജോലിക്കെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭണ്ഡാരം മോഷണം പോയി

  • 13th December 2020
  • 0 Comments

പന്തീര്‍പാടം പുത്തന്‍ വീട്ടില്‍ കരികണ്ട ക്ഷേത്രത്തിലെ ഭണ്ഡാരം മോഷണം പോയി. കരികണ്ട ദേവന് മുന്‍പില്‍ സിമെന്റില്‍ ഉറപ്പിച്ച സ്റ്റീല്‍ ഭണ്ഡാരം ആണ് മോഷണം പോയത്. മോഷണം നടത്തിയ ഭണ്ഡാരത്തിലെ പണവും മറ്റും മോഷ്ട്ടാക്കള്‍ കൊണ്ടുപോയി. മറ്റെവിടുന്നോ ഉപേക്ഷിച്ച ഒരു ഭണ്ഡാരം ക്ഷേത്രമുറ്റത്തു നിന്നും കണ്ടെത്തുകയും ചെയ്തു. കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Kerala Local News

മാല മോഷ്ടാക്കള്‍ പോലീസ് പിടിയില്‍; അറസ്റ്റിലായത് മാസങ്ങളോളം കോഴിക്കോടിനെ വിറപ്പിച്ച മോഷണസംഘം

  • 7th December 2020
  • 0 Comments

കഴിഞ്ഞ നാലു മാസത്തോളമായി കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലും ബൈക്കിലെത്തി സ്ത്രീകളുടെ മാലകള്‍ പിടിച്ചുപറി നടത്തിയിരുന്ന സംഘത്തെ കോഴിക്കോട് സിറ്റി പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബിശ്വാസും ചേര്‍ന്ന് പിടിക്കൂടി. നൂറോളം മോഷണകേസുകളില്‍ പ്രതിയായ ഫറോക്ക് പുറ്റേക്കാട് സ്വദേശി അബ്ദുള്‍ സലാം എന്ന പുറ്റേക്കാട് സലാം ( 35 വയസ്സ്) കൊടുങ്ങല്ലൂര്‍ കുറ്റിക്കാട്ടില്‍ വീട്ടില്‍ ഷമീര്‍ (21 വയസ്സ്) അന്തര്‍ സംസ്ഥാന കുറ്റവാളിയായ ചാലക്കുടി […]

Kerala

ക്ഷേത്രങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ

  • 22nd July 2020
  • 0 Comments

കാഞ്ഞങ്ങാട്: നഗരത്തിലെ ക്ഷേത്രങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ ബളാൽ സ്വദേശി പിടിയിൽ. ഹൊസ്ദുർഗ് പോലീസാണ് മോഷ്ടാവായ അത്തിക്കടവ് ചേവിരി വീട്ടിൽ ഹരീഷ് കുമാറിനെ (44) അറസ്റ്റ് ചെയ്തത്. നേരത്തെ മോഷണക്കേസിൽ ജയിലിലായിരുന്ന ഹരീഷ് ജയിലിൽ നിന്നും പുറത്തു വന്ന ശേഷം വീണ്ടും മോഷണത്തിനിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തെരുവത്ത് ലക്ഷ്മി നഗർ അറയിൽ ഭഗവതി ക്ഷേത്രം, കിഴക്കുംകര പുള്ളിക്കരിങ്കാളി ക്ഷേത്രത്തിനു സമീപത്തെ ഭണ്ഡാരം, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ രക്തേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ കവർച്ച നടത്തിയതായി […]

Kerala

മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണ്ണ കള്ളക്കടത്തിൽ പങ്കുണ്ട് : കെ സുരേന്ദ്രൻ

തിരുവനന്തപുരം : സ്വർണ കള്ള കടത്തിൽ ഐ ടി വിദഗ്തയ്ക്ക് പങ്കുണ്ടെന്ന വാർത്ത പുറത്ത് വന്നതിന് തൊട്ടു പിന്നാലെ ആരോപണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ഓഫീസ് മാഫിയകളുടെ കൂടാരമായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ ടി സെക്രട്ടറിയ്ക്ക് ഈ കള്ളക്കടത്തിൽ ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ ഫോൺ പരിശോധിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. യു ഡി എഫിന്റെ കാലത്ത് സരിത എസ് നായരാണെങ്കിൽ പിണറായിയുടെ കാലത്ത് സ്വപ്ന സുരേഷാണെന്നും അദ്ദേഹം വിമർശിച്ചു. ഇനിയും കൂടുതൽ […]

Kerala

മുക്കത്ത് പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം

കോഴിക്കോട്: മുക്കത്ത് പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം. ഇന്ന് വീട്ടിൽ നിന്നും ഹോട്ടൽ ജോലിക്കായി ഓമശ്ശേരിയ്ക്ക് പോകുകയായിരുന്ന മുത്തേരി സ്വദേശിനിയായ യശോദ (65 ) ആണ് അക്രമത്തിന് ഇരയായത്. മുത്തേരിയിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയതാണെന്നും പിന്നീട് നടന്നതൊന്നും ഓർമ്മയില്ലെന്നുമാണ് ഇവർ പറയുന്നത്. മുത്താലം ഭാഗത്തായുള്ള ഓവു ചാലിന് സമീപം ബോധരഹിതയായി കിടക്കുന്ന സ്ത്രീയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ മാലയും, കാതില, സ്വർണത്തിന്റെ സ്റ്റഡ് ബാഗിലുണ്ടായിരുന്ന പണം,മൊബൈൽ എന്നിവ നഷ്ടപ്പെട്ടതായി യശോദ പോലീസിനോടായി പരാതിയിൽ […]

error: Protected Content !!