Kerala kerala

വീടിന്റെ അടുക്കളവാതില്‍ കുത്തി തുറന്ന് അകത്തു കയറി; അലമാരയില്‍ നിന്നു 13 പവന്‍ സ്വര്‍ണവും 11000 രൂപയും കവര്‍ന്നു; തലയോലപ്പറമ്പില്‍ പട്ടാപ്പകല്‍ മോഷണം

  • 21st June 2024
  • 0 Comments

വൈക്കം: തലയോലപ്പറമ്പില്‍ വീടിന്റെ അടുക്കളവാതില്‍ കുത്തി തുറന്ന് അകത്തു കയറി അലമാരയില്‍ നിന്നു 13 പവന്‍ സ്വര്‍ണവും 11000 രൂപയും കവര്‍ന്നു. സംഭവത്തില്‍ തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലയോലപ്പറമ്പില്‍ മിഠായിക്കുന്നം തട്ടുംപുറത്ത് ടികെ മധുവിന്റെ വീട്ടിലാണ് ഇന്നലെ പകല്‍ മോഷണം നടന്നത്. ടിവിപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരനായ മധുവും കോടതിയിലെ ജീവനക്കാരിയായ ഭാര്യ സവിതയും ഓഫീസിലും മകള്‍ സ്‌കൂളിലുമായിരുന്നു. ഇന്നലെ വൈകുന്നേരം മകള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് വീടു കുത്തി തുറന്ന് […]

kerala Kerala

തിരൂരില്‍ സ്ത്രീയെ വായ് മൂടിക്കെട്ടി മര്‍ദിച്ച് സ്വര്‍ണം കവര്‍ന്നു; കവര്‍ച്ചയ്ക്ക് പിന്നില്‍ രണ്ടംഗ സംഘം

മലപ്പുറം: തിരൂരില്‍ സ്ത്രീയെ വായ് മൂടിക്കെട്ടി മര്‍ദിച്ച് സ്വര്‍ണം കവര്‍ന്നു. പള്ളക്കളം സ്വദേശി കുന്തനകത്ത് രാധയുടെ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. പരിക്കേറ്റ രാധയെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹത്തുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. സംഭവത്തില്‍ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. വളയും മാലയുമാണ് മോഷ്ടിച്ചത്. രണ്ടംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പരിക്കേറ്റ രാധ പറഞ്ഞത്.

kerala Kerala

പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച; വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവന്‍ സ്വര്‍ണം നഷ്ടമായി

  • 14th April 2024
  • 0 Comments

മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. പൊന്നാനി സ്വദേശി മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വര്‍ണം നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. ഇന്ന് രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവര്‍ച്ച നടന്ന വിവരം മനസിലാക്കിയത്. ഉടന്‍ തന്നെ വിവരം വീട്ടുകാരെയും പൊലീസുകാരെയും അറിയിച്ചു. സംഭവത്തില്‍ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ […]

Trending

കണ്ണൂരില്‍ വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നു

  • 20th March 2024
  • 0 Comments

കണ്ണൂര്‍: തലശ്ശേരി ചിറക്കരയില്‍ വയോധികയുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. ആറര പവന്‍ സ്വര്‍ണവും 10,000 രൂപയുമാണ് കൊള്ളയടിച്ചത്. രാവിലെ ഗെയ്റ്റ് തകര്‍ത്ത് അകത്ത് കടന്നായിരുന്നു മോഷണം. വീടിന്റെ സമീപമുള്ള മറ്റ് രണ്ട് വീടുകളിലും മോഷ്ടാക്കള്‍ കയറിയിരുന്നു. തലശേരി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

കല്യാണമണ്ഡപത്തില്‍ നിന്നും ലക്ഷങ്ങള്‍ കവര്‍ന്നു;പണമടങ്ങിയ ബാഗുമായി രണ്ട് യുവതികള്‍ പുറത്ത് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

  • 27th November 2023
  • 0 Comments

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കല്യാണമണ്ഡപത്തില്‍നിന്നും രണ്ട് യുവതികള്‍ ലക്ഷക്കണക്കിന് രൂപ കവര്‍ന്നു. പണമടങ്ങിയ വലിയ ബാഗുകളുമായി യുവതികള്‍ പുറത്ത് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗൊസാല്‍പൂര്‍ ഏരിയയിലെ ഹം ലോഗ് എന്ന കല്യാണ മണ്ഡപത്തിലാണ് കഴിഞ്ഞ ദിവസം വന്‍ കവര്‍ച്ച നടന്നത്. ധന്‍പുരിയിലെ സോണി കുടുംബത്തിലെ വിവാഹം നടക്കുമ്പോഴായിരുന്നു കവര്‍ച്ച. ചടങ്ങിലെ അതിഥികളെ പോലെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു പെണ്‍കുട്ടികളും എത്തിയിരുന്നത്. അതിനാല്‍ ഇവരെ ആരും സംശയിച്ചതുമില്ല. വിവാഹ ആഘോഷം തകൃതിയായി നടക്കവെ രണ്ടു യുവതികളും പണം […]

National

‍ഡൽഹിയിൽ 25 കോടിയുടെ ആഭരണങ്ങൾ കവർന്നു

  • 26th September 2023
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി ജംഗ്പുരയിലെ പ്രമുഖ ജുവലറിയായ ഉംറാവു സിങ് ജുവലറിയില്‍ വന്‍കവര്‍ച്ച. 20-25 കോടി രൂപയോളം വിലമതിപ്പുള്ള ആഭരണങ്ങള്‍ ജുവലറിയില്‍നിന്ന് കവര്‍ന്നതായാണ് പ്രാഥമികവിവരം. തിങ്കളാഴ്ച ജുവലറിയ്ക്ക് അവധിയായതിനാല്‍ ഞായറാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്തിനിടെയാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് സ്ഥാപനം പൂട്ടിപ്പോയ ഉടമ ചൊവ്വാഴ്ച രാവിലെ എത്തി തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ജുവലറിയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയ നിലയിലാണുള്ളത്. സ്‌ട്രോങ് റൂമിന്റെ ഭിത്തിയില്‍ വലിയൊരു ദ്വാരമുണ്ടാക്കിയാണ് ഉള്ളില്‍ പ്രവേശിച്ച് കവര്‍ച്ച നടത്തിയിരിക്കുന്നത്. നാല് […]

Kerala

ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ തകർത്ത് മോഷണം; രണ്ട് പേർ പിടിയിൽ

  • 5th October 2022
  • 0 Comments

കോട്ടയം: ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ കേസിൽ 22 വയസുകാരിയടക്കം രണ്ട് പേർ പിടിയിൽ. കായംകുളം സ്വദേശി അൻവർ ഷാ, സരിത എന്നിവരാണ് അറസ്റ്റിലായത്. വൈക്കം വെച്ചൂർ, തലയാഴം ഭാഗങ്ങളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലാണ് ഇരുവരെയും പോലിസ് പിടികൂടിയത്. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. സെപ്റ്റംബർ 24ന് പുലർച്ചെ വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പള്ളി കപ്പേളയിലെയും ഭണ്ഡാരങ്ങൾ പൊളിച്ച് ഇവർ പണം അപഹരിച്ചിരുന്നു. വൈക്കം പോലീസ് കോട്ടയത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കായംകുളം, ഇടുക്കി എന്നിവടങ്ങളിൽ അടിപിടി, […]

Local News

കളരിക്കണ്ടി ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും മോഷണം; കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു

  • 26th July 2022
  • 0 Comments

കുന്ദമംഗലം കളരിക്കണ്ടി കുറിഞ്ഞിപിലാക്കില്‍ ഭഗവതി ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും മോഷണം. ഇന്നലെ രാത്രി 12 മണിയ്ക്കു ശേഷമാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിപൊളിച്ചാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിന് സമീപത്തുള്ള പൈന്ത്രമ്മല്‍ വീട്ടിലും മോഷണം നടന്നു. വീടിന്റെ അടുക്കളഭാഗം കുത്തിതുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. വീട്ടിലുള്ളവര്‍ സമീപത്തെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നെങ്കിലും സാധനങ്ങള്‍ മാറ്റിയിരുന്നില്ല. സംഭവത്തില്‍ കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala News

അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി മോഷണം പതിവാക്കിയ മൂന്നംഗ കവര്‍ച്ചാ സംഘം പിടിയില്‍

  • 23rd June 2022
  • 0 Comments

അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി പണവും മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗ കവര്‍ച്ചാ സംഘത്തെ മെഡിക്കല്‍ കോളേജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ മെഡിക്കല്‍കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നിലാലുവും കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് (കാവല്‍) ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് ചേലിക്കര വീട്ടില്‍ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി കിഴക്കെ വാര്യം വീട്ടില്‍ ഷാനിദ് എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരന്തരം […]

Kerala News

പമ്പിലെ മുൻ ജീവനക്കാരൻ,പബ്ജി ഗെയിമിന് അടിമ, ‘ധൂം’ സിനിമ പ്രചോദനം,പ്രതിയെ വലയിലാക്കിയതിങ്ങനെ

  • 11th June 2022
  • 0 Comments

നഗരത്തിൽ വ്യാഴാഴ്ച പുലർച്ചെ1.40 ന് മുളകുപൊടി വിതറിയ ശേഷം പെട്രോൾപമ്പ് ജീവനക്കാരനായ വെളളിപറമ്പ് സ്വദേശി മുഹമ്മദ് റാഫിയെ കെട്ടിയിട്ട് മർദിച്ച് അരലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ മൂന്നാംപക്കം പോലീസ് വലയിലാക്കി.മലപ്പുറം എടപ്പാൾ കാലടി സ്വദേശി മുള്ളമടക്കൽ സാദിഖ് (22 ) നെയാണ് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ കെ.സുദർശനും കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും (കാവൽ) ചേർന്ന് പിടികൂടിയത്. മാവൂർ റോഡിൽ കോട്ടൂളിയിലെ നോബിൾ പെട്രോൾപമ്പിലെ മുൻ ജീവനക്കാരനായിരുന്ന സാദിഖ് മൂന്ന് ആഴ്ചകൾക്ക് മുമ്പാണ് […]

error: Protected Content !!