Kerala

എഐ ക്യാമറകൾ മിഴിതുറന്നു, ഒരുമാസത്തേക്ക് പിഴയില്ല

  • 20th April 2023
  • 0 Comments

തിരുവനന്തപുരം∙ മോട്ടർ വാഹന വകുപ്പിന്റെ 726 എഐ (നിർമിതബുദ്ധി) ക്യാമറകൾ കേരളത്തിലെ നിരത്തുകളിൽ പ്രവർത്തി തുടങ്ങി. ക്യാമറയിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന് പ്രഖ്യാപനം. ഇന്നു മുതൽ മെയ് 19 വരെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഇടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് വ്യക്തമാക്കിയത്. എഐ ക്യാമറകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മെയ് 19 വരെ ബോധവൽക്കരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. ക്യാമറകൾ കണ്ടെത്തുന്ന കുറ്റങ്ങൾക്ക് എന്താണ് ശിക്ഷ എന്ന് വാഹന ഉടമകളെ ഈ […]

Kerala

ട്രാഫിക് പരിഷ്‌കാരം: വാഹന ഉടമകളെ കുഴിയില്‍ച്ചാടിച്ച് പണം പിരിക്കാനുള്ള തന്ത്രം: കെ.സുധാകരന്‍

  • 19th April 2023
  • 0 Comments

തിരുവനന്തപുരം∙ ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവൽക്കരണവും നടത്താതെ സര്‍ക്കാര്‍ മുക്കിലും മൂലയിലും അനേകം ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.‌ കളമെഴുത്തുപോലെ റോഡുകളില്‍ വരച്ചുവച്ചിരിക്കുന്ന കോലങ്ങള്‍, പല രീതിയിലുള്ള സ്പീഡ് പരിധി, തോന്നുംപോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനിൽക്കുന്നു. അവ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം എങ്ങനെയും വാഹന ഉടമകളെ കുഴിയില്‍ച്ചാടിച്ച് പണം പിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ […]

Kerala Local News

കോഴിക്കോട് – വയനാട് തുരങ്കപാത: കേന്ദ്രത്തിന്റെ ഒന്നാം ഘട്ട അനുമതി

  • 8th April 2023
  • 0 Comments

കോഴിക്കോട് ∙ മലബാറിന്റെ അഭിമാന പദ്ധതിയായ കോഴിക്കോട് – വയനാട് തുരങ്കപാത നിർമാണത്തിനായി കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം തത്വത്തിലുള്ള ഒന്നാം ഘട്ട അംഗീകാരം നൽകി.പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ മരം വച്ചു പിടിപ്പിക്കുകയും അത് റിസർവ് വനമായി വിജ്ഞാപനം ചെയ്ത് മന്ത്രാലയത്തെ അറിയിക്കുകയും വേണം. 5 വർഷത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കണം. മരം നടാനായി വേണ്ട 17.263 ഹെക്ടർ ഭൂമി കണ്ടെത്തുന്നതിനെ കുറിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു.വയനാട് ജില്ലയിലെ നാലു വില്ലേജുകളിലായി […]

Local

തലപ്പനക്കുന്ന് പാലത്തിന് 2.4 കോടി രൂപയുടെ ഭരണാനുമതി

  • 1st April 2023
  • 0 Comments

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ തലപ്പനക്കുന്ന് പാലത്തിന് 2.4 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ഈ പാലം നിർമ്മിക്കുന്നതിന് നേരത്തെ 1.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നുവെങ്കിലും പൊതുമരാമത്ത് നിരക്കിലും ജി.എസ്.ടിയിലും ഉണ്ടായ വർദ്ധനവ് കാരണം തുക തികയാതെ വന്നതിനെ തുടർന്നാണ് വർധിപ്പിച്ച തുകക്കുള്ള ഭരണാനുമതി ലഭ്യമാക്കിയത്. ചാത്തമംഗലം, മാവൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന ഈ പാലത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ മൂഴിപ്പുറത്ത്താഴം, തലപ്പനക്കുന്ന് ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പ മാർഗ്ഗമായി ഈ പാലം […]

Kerala Local

വടക്കൻ കേരളത്തിന് ഉണർവേകാൻ രണ്ട് പുതിയ ദേശീയപാതകൾ

  • 20th March 2023
  • 0 Comments

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെംഗളൂരു – മൈസൂരു പത്തുവരിപ്പാത തുറന്നതോടെ വലിയ പ്രതീക്ഷയിലാണ് മലയാളികൾ. പ്രത്യേകിച്ച വടക്കൻ കേരളത്തിലുള്ളവർ. ഇതിന് പിന്നാലെ തന്നെ വടക്കൻ കേരളത്തേയും കർണാടകത്തേയും ബന്ധിപ്പിക്കുന്ന രണ്ട് പുതിയ റോഡുകൾ കൂടി വരുന്നതാണ് പുറത്തുവരുന്ന വാർത്തകൾ. മടിക്കേരി – കണ്ണൂർ, മൈസൂരു – കുശാൽനഗർ എന്നീ പുതിയ ദേശീയപാതകളുടെ പേരുകളാണ് ഏറ്റവുമൊടുവിലായി പറഞ്ഞുകേൾക്കുന്നത്. രടണ്ട് പുതിയ പാതകൾക്കുമായി കേന്ദ്രാനുമതി ലഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇതോടെ കുക്, ഹാസൻ ജില്ലകളിലേക്കും […]

Kerala News

റോഡുകളിലെ കുഴികളെണ്ണാൻ പൊലീസ്;എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തി

  • 27th August 2022
  • 0 Comments

സംസ്ഥാനത്തെ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാൻ പൊലീസിന് നിർദ്ദേശം.അപകടരമായ കുഴികളുടെ എണ്ണമെടുക്കാനാണ് ജില്ലാ പോലീസ് മേധാവികളുടെ നിർദ്ദേശം.സ്റ്റേഷൻ പരിധിയിലെ റോഡുകളിൽ അപകടകരമായ കുഴികൾ ഉണ്ടെങ്കിൽ വിവരം പ്രത്യേക ഫോർമാറ്റിൽ തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിക്കാനാണ് എസ് എച്ച് ഒ മാർക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം.റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവായതോടെയാണ് നീക്കം. വിഷയത്തില്‍ ഹൈക്കോടതിയടക്കം ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുതെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്.

Kerala News

നിര്‍മ്മാണത്തില്‍ അപാകതയെന്ന് പരാതി; റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സാംപിള്‍ ശേഖരിച്ചു

  • 17th August 2022
  • 0 Comments

സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സ് പരിശോധന. ആറ് മാസത്തിനിടെ നിര്‍മിച്ച റോഡുകളിലാണ് പരിശോധന നടക്കുന്നത്. നിര്‍മാണത്തില്‍ അപാകതയുള്ളതായി പരാതി ലഭിച്ച റോഡുകളിലാണ് ആദ്യം പരിശോധന നടത്തുക എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. ഇന്ന് രാവിലെ പത്ത് മണിക്കാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ പൊതുമരാമത്ത് റോഡു വിഭാഗം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്. റോഡുകളുടെ നിര്‍മാണം, ടാറിങ് […]

Kerala News

ദേശീയ പാതാ വികസനത്തിനായി കേരളത്തിലെ ഭൂമി ഏറ്റെടുക്കല്‍ 98 ശതമാനവും പൂര്‍ത്തിയായെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  • 17th August 2022
  • 0 Comments

കേരളത്തിലെ ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ 98 ശതമാനവും പൂര്‍ത്തിയായെന്നും 2025ഓടെ ദേശീയ പാതാ വികസനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചില ജില്ലകളില്‍ ദേശീയ പാതാ വികസനത്തില്‍ പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. നിശ്ചയിച്ച തീയതിക്ക് മുമ്പ് തന്നെ പൂര്‍ത്തിയാക്കും വിധമാണ് പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ദേശീയ പാതാ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ടെത്തി പരിശോധിച്ചു. ഒമ്പത് ജില്ലകളില്‍ അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ജനങ്ങളും […]

Kerala News

ഫണ്ട് തന്നാല്‍ ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാന്‍ പി.ഡബ്ല്യു.ഡി സന്നദ്ധമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  • 13th August 2022
  • 0 Comments

സംസ്ഥാനത്ത് കൂടി കടന്നു പോകുന്ന ദേശീയപാതകളിലെ കുഴികളടയ്ക്കാന്‍ നാഷ്ണല്‍ ഹൈവേ അതോറിറ്റിക്ക് ഓഫ് ഇന്ത്യക്ക് സഹായം ആവശ്യമെങ്കില്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ആവശ്യമായ ഫണ്ട് എന്‍എച്ച്എഐ നല്‍കുകയാണെങ്കില്‍ കുഴികളടയ്ക്കാന്‍ പിഡബ്ല്യൂഡി സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ ഫണ്ട് എന്‍എച്ച്എഐ നല്‍കിയാല്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാം. നേരത്തെ ആലപ്പുഴയില്‍ സമാനമായ രീതിയില്‍ ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതേ മാതൃക പിന്തുടരാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു. അറ്റകുറ്റപ്പണി […]

Kerala News

റോഡ് മോശമാണെങ്കില്‍ ടോള്‍ നല്‍കേണ്ട: റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

  • 9th August 2022
  • 0 Comments

സംസ്ഥാനത്തെ റോഡുകള്‍ മോശമാണെങ്കില്‍ ടോള്‍ കൊടുക്കേണ്ടെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി. ഇളങ്കോവന്‍. അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്തിട്ടില്ലെങ്കില്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് ദേശീയ പാത അതോറിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ റോഡുകള്‍ അപകടരഹിതമാക്കുകയാണ് ലക്ഷ്യമെന്നും ടി ഇളങ്കോവന്‍ പറഞ്ഞു. റോഡ് അപകടത്തിനെതിരെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നടത്തും. ബോധവത്ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. റോഡുകളിലെ കുഴികള്‍ അടക്കുന്നതുവരെ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, പരാതി […]

error: Protected Content !!