Local

യാത്രക്കാര്‍ക്ക് ഭീഷണിയായി ഏതു നേരവും വീഴാവുന്ന മരം

ചെലവൂര്‍: വയനാട് റോഡ് ദേശീയ പാതയില്‍ ചെലവൂര്‍ റേഷന്‍ കടക്ക് സമീപമാണ് ഏത് നേരവും വീണേക്കാവുന്ന രീതിയില്‍ മരം നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതിന്റെ ചില്ലകള്‍ മുറിച്ചിരുന്നു. മഴക്കാലമായതിനാല്‍ മരം ഏതു നേരവും റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. ദിവസേന നിരവധി വാഹനള്‍ പോകുകയും കാല്‍നട യാത്രക്കാര്‍ സഞ്ചരിക്കുകയും ചെയ്യുന്നതിനാല്‍ മരം മുറിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.

error: Protected Content !!