Local News

ഗതാഗതം നിരോധിച്ചു

  • 18th February 2022
  • 0 Comments

കുന്ദമംഗലം – പെരിങ്ങളം റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 21 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു. കുന്ദമംഗലത്തു നിന്നും പെരിങ്ങളം – കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുന്ദമംഗലം – ചേരിഞ്ചാല്‍ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Local News

ഗതാഗതം നിരോധിച്ചു

  • 10th January 2022
  • 0 Comments

പെരിങ്ങളം – കുരിക്കത്തൂര്‍ – പെരുവഴിക്കടവ് റോഡില്‍ കുരിക്കത്തൂര്‍ ജംഗ്ഷനില്‍ റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 14 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പെരുവഴിക്കടവ് നിന്നും പെരിങ്ങളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പെരിയങ്ങാട് മുണ്ടക്കല്‍ ശാന്തിച്ചിറ വഴിയും തിരിച്ചും പോകണം. വരിക്കാരുടെ സംഗമവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കോഴിക്കോട് മേഖലാ ഓഫീസിന്റെ അഭിമുഖ്യത്തില്‍ കേരള കര്‍ഷകന്‍ മാസിക വരിക്കാരുടെ സംഗമവും കാര്‍ഷിക സെമിനാറും […]

Kerala News

ഗതാഗത നിയന്ത്രണം

സംസ്ഥാന പാത 38 ല്‍ പേരാമ്പ്ര ടൗണ്‍ പരിഷ്‌ക്കരണ പ്രവൃത്തിയുടെ ഭാഗമായി പേരാമ്പ്ര-എടവരാട് – ആവള റോഡ് ആരംഭ ഭാഗത്ത് റോഡിന് കുറുകെ ഓവുചാല്‍ നിര്‍മ്മിക്കാനായി റോഡ് മുറിക്കുന്നു. റോഡ് മുറിക്കുന്നത് തീരുന്നതുവരെ ഈ റോഡ് വഴിയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗതാഗത നിയന്ത്രണം സംസ്ഥാന പാത 38 പിയുകെസി റോഡില്‍ സൈഫണ്‍ പ്രവൃത്തി നടത്തുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നു. ഉളളിയേരി ഭാഗത്തുനിന്നും അരിക്കുളം മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകുന്ന ടിപ്പര്‍ ലോറി/ഭാരം കയറ്റിയ […]

Local

ഗതാഗതം നിരോധിച്ചു

കള്ളന്‍ തോട്: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ കള്ളന്‍ തോട്- കൂളിമാട് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏരിമല മുതല്‍ നായര്‍കുഴി വരെ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ജൂലൈ ഒന്‍പത് മുതല്‍ പ്രവൃത്തി തീരുന്നതു വരെ കള്ളന്‍ തോട് ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഏരിമലയില്‍ നിന്ന് വെള്ളലശ്ശേരി വഴി നായര്‍കുഴിയിലോട്ടും കൂളിമാട് ഭാഗത്തുനിന്ന് തിരിച്ചും പോവേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

error: Protected Content !!