Kerala News

വാഹന അപകടത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിന് മുന്നില്‍ ചാടി;യുവതിക്ക് ദാരുണാന്ത്യം

  • 18th July 2023
  • 0 Comments

മകന്റെ കോളേജ് ഫീസ് അടക്കാൻ പണത്തിനായി ബസിന് മുന്നില്‍ ചാടിയ വനിതയ്ക്ക് ദാരുണാന്ത്യം. വാഹന അപകടത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കിയാണ് പാപ്പാത്തി എന്ന സ്ത്രീ ബസിന് മുന്നില്‍ ചാടി ഗുരുതര പരിക്കേറ്റ് മരിച്ചത്.തമിഴ് നാട്ടിലെ സേലത്ത് ജൂണ്‍ 28നാണ് ദാരുണ സംഭവം നടന്നത്. വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് തമിഴ് നാട് സര്‍ക്കാര്‍ വന്‍ തുക നല്‍കുന്നുവെന്ന ധാരണയിലായിരുന്നു മകന്‍റെ കോളേജ് ഫീസ് അടയ്ക്കാനായി പാപ്പാത്തി അറ്റകൈ പ്രയോഗം നടത്തിയത്. ഇതേ ദിവസം തന്നെ നേരത്തെ ഒരു ബൈക്കിന് മുന്നില്‍ […]

Kerala News

ഗതാഗത നിയമലംഘനങ്ങൾ: എഐ ക്യാമറകൾ ഇന്നു മുതൽ പണി തുടങ്ങു

  • 20th April 2023
  • 0 Comments

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി സ്ഥാപിച്ച എഐ ക്യാമറകൾ ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും. സംസ്ഥാനത്തുടനീളമായി സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളാണ് ഇന്നു മുതൽ പിഴ ഈടാക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ എഐ ക്യാമറകൾ ഇന്ന് ഉദ്ഘാടനം ചെയ്യും. ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര എന്നിവ കണ്ടുപിടിക്കാനും അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും വേണ്ടിയാണ് 675 ക്യാമറകൾ ഉപയോഗിക്കുന്നത്. അനധികൃത പാർക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും […]

National News

കുഴി ഒഴിവാക്കാൻ ശ്രമിച്ചു;ശരീരത്തിൽ ട്രക്ക് കയറി 22 ക്കാരിക്ക് ദാരുണാന്ത്യം

  • 4th January 2023
  • 0 Comments

റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്ര വാഹനത്തിൽ നിന്ന് വീണ് ട്രക്കിടിച്ച് 22കാരിക്ക് ദാരുണാന്ത്യം. ഐടി ജീവനക്കാരിയായ ശോഭനയാണ് കൊല്ലപ്പെട്ടത്.ചെന്നൈയിലെ മധുരവോയലില്‍ ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. ശോഭന സഹോദരന്‍ ഹരീഷിനെ നീറ്റ് കോച്ചിങ് സെന്ററിലേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലെ കുഴി ഒഴിവാക്കി സ്‌കൂട്ടര്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന ലോറി ശോഭനയുടെ ദേഹത്തുകൂടി കയറിയിറങ്ങിപൂനമല്ലി പോലീസ് സ്ഥലത്തെത്തി ശോഭനയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി പോരൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ശോഭനയുടെ […]

Local

ആലുവ-പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു

  • 15th September 2022
  • 0 Comments

കൊച്ചി: ആലുവ-പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇദ്ദേഹം സംസാര ശേഷിയും ഓർമ്മയും നഷ്ടമായി ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 20 ന് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് കുഴിയിൽ വീണ് അപകടമുണ്ടായത്. മുഖമടിച്ച് റോഡിൽ വീണ കുഞ്ഞുമുഹമ്മദിന്റെ ഓർമ്മയും സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. പിന്നീട് രണ്ട് ആശുപത്രികളിലായി ചികിത്സ തേടി. അതേസമയം നാട്ടുകാരും കിഫ്ബിയുമായുള്ള തർക്കമാണ് ആലുവ-പെരുമ്പാവൂർ റോഡ് പണി തുടങ്ങാത്തതെന്നാണ് പൊതുമരാമത്ത് […]

Kerala News

റോഡപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തം, ഒരാഴ്ചയ്ക്കുള്ളില്‍ റോഡുകളിലെ കുഴികള്‍ അടയ്ക്കണം; ഹൈക്കോടതി

  • 8th August 2022
  • 0 Comments

സംസ്ഥാനത്തെ റോഡുകളില്‍ കുഴികള്‍ നികത്താത്തതില്‍ കര്‍ശന നിലപാടുമായി കേരള ഹൈക്കോടതി. ദേശീയ പാതകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡിലെ കുഴികളില്‍പ്പെട്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. ‘ദേശീയ പാതകള്‍ ഒരാഴ്ചയ്ക്കകം നന്നാക്കണം. കളക്ടര്‍മാര്‍ കാഴ്ചക്കാരായി മാറരുത്. ജില്ലാ കളക്ടര്‍മാര്‍ സജീവമായി പ്രവര്‍ത്തിക്കണം. റോഡപകടങ്ങള്‍ക്ക് കാരണം മഴയാണെന്ന് പറയരുത്. ഇനിയും എത്ര ജീവനുകള്‍ നഷ്ടമാകണം. റോഡപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തമാണ്’ – കോടതി പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ എന്‍എച്ച് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയ […]

Kerala News

കണ്ണൂരിൽ വാഹനാപകടത്തിൽ മുത്തച്ഛനും പേരകുട്ടിയും മരിച്ചു

കണ്ണൂർ പള്ളികുളത്ത് വാഹനാപകടത്തിൽ മുത്തച്ഛനും പേരകുട്ടിയും മരിച്ചു. ഇടച്ചേരി കെമ്പ്രക്കാവില്‍ മഹേഷ് ബാബുവും അദ്ദേഹത്തിന്റെ മകളുടെ മകനായ ആഗ്നേയുമാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് പുതിയകാവിലേക്ക് പോകുകയായിരുന്ന സ്കൂട്ടറിന് പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറി മഹേഷ് ബാബുവും പേരക്കുട്ടിയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു.

National News

നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചു; റോഡരികിലായി കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

  • 28th July 2021
  • 0 Comments

നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് ബസ്സിന് മുന്നില്‍ റോഡരികിലായി കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭവം.ബിഹാറിൽ നിന്ന് ഹരിയാനയിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ബസ് കേടായതിനെത്തുടർന്ന് ഇവർ രാത്രി ബസിനു മുൻപിൽ റോഡിൽ കിടന്നുറങ്ങുകയായിരുന്നു. ട്രക്ക് ആദ്യം ബസിന് പുറകില്‍ ഇടിച്ച്, പിന്നീട് ബസും ട്രക്കും തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിപ്പോവുകയായിരുന്നു.ബസിനടിയിൽകുടുങ്ങിയവരെ ഏറെ വൈകിയാണ്​ പുറത്തെടുത്തത്​. പരിക്കേറ്റവരെ […]

error: Protected Content !!