റോഡുകളുടെ നിർമ്മാണം ഉൾപ്പടെ വിവിധ മേഖലകളിൽ ഉണ്ടാവുന്നത് വലിയ മുന്നേറ്റം – മന്ത്രി എ കെ ശശീന്ദ്രൻ
റോഡുകളുടെ നിർമ്മാണ കാര്യത്തിൽ മാത്രമല്ല ആരോഗ്യ മേഖലയിലും, വിദ്യാഭ്യാസമേഖലയിലും, പാർപ്പിട നിർമ്മാണ മേഖലയിലും, കാർഷികമേഖലയിലും വലിയ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചേളന്നൂര്‍ 9/1 ഇരുവള്ളൂര്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെൽകൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ആസൂത്രിതമായ വിധത്തിൽ നടപ്പിലാക്കുന്നതിന് കൃഷിവകുപ്പുമായും കൃഷി വികസന ഓഫീസർമാരുമായും ബന്ധപ്പെട്ട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് തന്നെ മുൻകൈയ്യെടുത്ത് ഒരു സമയബന്ധിത പരിപാടി നടപ്പിലാക്കണമെന്ന് ഉദ്ദേശിക്കുന്നു. ഈ പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ ജനതയുടെ കൈകളിലേക്ക് […]