നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. എന്നാല്‍ വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്നും കെകെ രമ പറഞ്ഞു. മാതൃഭൂമിയോടായിരുന്നു കെകെ രമയുടെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി-യുഡിഎഫ് സഖ്യമായ ജനകീയ മുന്നണിയായിരുന്നു വടകരയില്‍ ജനവിധി തേടിയത്. ഫലത്തില്‍ വിജയകരമായ ഈ നീക്കം നിയമസഭാ തെരഞ്ഞെടുപ്പിലേക്കെത്തിച്ച് നേട്ടമുണ്ടാക്കാനാണ് ആലോചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് മത്സരിച്ച ജനകീയ മുന്നണി മൂന്നിടത്ത് വിജയം നേടിയിരുന്നു.ആര്‍എംപി സ്ഥാനാര്‍ത്ഥിയായി രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്നാണ് യുഡിഎഫ് നിലപാട്. വടകരയില്‍ ആര്‍എംപി മത്സരിക്കണമെന്ന് തന്നെയാണ് […]
