kerala Kerala

ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; പോലീസ് എഫ്‌ഐആര്‍

കോഴിക്കോട്: ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് പൊലീസിന്റെ എഫ്ഐആര്‍. ഗേറ്റിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിക്കുകയായിരുന്നു എന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ഹരിഹരന്റെ വീട് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വീടിന് മുന്നിലെത്തി ഹരിഹരനെ അസഭ്യം പറഞ്ഞതിന് മറ്റൊരു എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഫോടക വസ്തു എറിയുകയായിരുന്നില്ല, മറിച്ച് ബോംബ് അവിടെ വെച്ച് പൊട്ടിച്ചതാണെന്നാണ് ബോംബ് സ്‌ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയത്. […]

Kerala News

പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് കെ.കെ രമയുടെ എം.എല്‍.എ സ്ഥാനം;അഹങ്കരിക്കരുത് എന്ന് എളമരം കരീം

കെ കെ രമ എംഎല്‍എക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എളമരം കരീം എംപി.ഈ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് കെ.കെ രമയുടെ എം.എല്‍.എ സ്ഥാനമെന്ന് എളമരം കരീം പറഞ്ഞു .ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എം.എല്‍.എ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട,” എളമരം കരീം പറഞ്ഞു.വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും കരീം പ്രസംഗിച്ചു. ഒഞ്ചിയത്ത് നടന്ന സി.എച്ച് അശോകന്‍ അനുസ്മരണത്തിലായിരുന്നു കരീമിന്റെ പ്രസംഗം. ”വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്. കുറച്ചാളുകളെ തെറ്റിദ്ധരിപ്പിച്ച് […]

കെ കെ രമയെ പിന്തുണച്ചത് ഉപാധികളില്ലാതെ; മുല്ലപ്പള്ളി രാമചന്ദ്രൻ

  • 28th March 2021
  • 0 Comments

വടകരയിൽ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി കെ.കെ രമയുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൂടിക്കാഴ്ച നടത്തി. കെ. കെ രമയെ പിന്തുണച്ചത് ഉപാധികളില്ലാതെയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.വടകരയില്‍ ജയിക്കാമെന്നുള്ളത് എല്‍ഡിഎഫിന്റെ ദിവാസ്വപ്നം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസുമായി തർക്കമില്ലെന്ന് കെ. കെ രമയും പറഞ്ഞു. വടകരയില്‍ ആര്‍.എം.പി നേതാവ് കെ. കെ രമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സും യുഡിഎഫും.

Kerala News

ആര്‍എംപി നേതാവ് കെ.കെ. രമ വടകരയില്‍ മത്സരിക്കും

  • 16th March 2021
  • 0 Comments

ആര്‍എംപി നേതാവ് കെ.കെ. രമ വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കും. കെ.കെ രമ മത്സരിക്കുമെന്ന് ആര്‍എംപി നേതാവ് എന്‍ വേണു അറിയിച്ചു സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍എംപിയുടെ ആദ്യ തീരുമാനം. മത്സരിക്കാനില്ലെന്ന് രമയും അറിയിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ വടകര കോണ്‍ഗ്രസ് തിരിച്ചെടുക്കുകയാണെന്ന് ഇന്നലെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ അറിയിച്ചു. ഇതോടെയാണ് രമയെത്തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എംപി തീരുമാനിച്ചത്.

Kerala News

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ

  • 31st January 2021
  • 0 Comments

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. എന്നാല്‍ വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്നും കെകെ രമ പറഞ്ഞു. മാതൃഭൂമിയോടായിരുന്നു കെകെ രമയുടെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി-യുഡിഎഫ് സഖ്യമായ ജനകീയ മുന്നണിയായിരുന്നു വടകരയില്‍ ജനവിധി തേടിയത്. ഫലത്തില്‍ വിജയകരമായ ഈ നീക്കം നിയമസഭാ തെരഞ്ഞെടുപ്പിലേക്കെത്തിച്ച് നേട്ടമുണ്ടാക്കാനാണ് ആലോചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് മത്സരിച്ച ജനകീയ മുന്നണി മൂന്നിടത്ത് വിജയം നേടിയിരുന്നു.ആര്‍എംപി സ്ഥാനാര്‍ത്ഥിയായി രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്നാണ് യുഡിഎഫ് നിലപാട്. വടകരയില്‍ ആര്‍എംപി മത്സരിക്കണമെന്ന് തന്നെയാണ് […]

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് പരസ്യ പിന്തുണയുമായി ആര്‍എംപി

  • 23rd November 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി പിന്തുണ യുഡിഎഫിന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എന്‍ വേണുവാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സിപിഐഎം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ആദ്യമായാണ് ആര്‍എംപി പരസ്യ പിന്തുണ നല്‍കുന്നത്. ഒഞ്ചിയം പഞ്ചായത്തില്‍ കഴിഞ്ഞ രണ്ട് തവണയും ആര്‍എംപിയാണ് ജയിച്ചത്. യുഡിഎഫിനെ പ്രത്യേയ ശാസ്ത്രത്തോട് എതിരാണെങ്കില്‍ പോലും സിപിഐഎമ്മിന്റെ ആക്രമണത്തിന് എതിരെ പിടിച്ച് നില്‍ക്കാന്‍ ആണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നും സിപിഐഎമ്മിന്റെ സംഘടനാപരമായ ദുര്‍ബലത, ഭരണരംഗത്തെ വൃത്തിക്കെട്ട ഏര്‍പ്പാടുകള്‍ എന്നിങ്ങനെ സിപിഐഎമ്മിന്റെ രാഷ്ട്രീയ […]

error: Protected Content !!